0%

Chapter Title : ജെയിൻ 2 [AKH]

Author : Akh Read All Parts 813

മാറ്റേണ്ട.... വേഗം പോയി നല്ല മുണ്ടും ഷർട്ടും ധരിച്ചിട്ട് വാ ഇന്നു സൺ‌ഡേ അല്ലെ ഞാനും ഉണ്ട് മാഷിന്റെ കൂടെ ക്ഷേത്രത്തിലേക്ക്..... ""''

ജെയിൻ പറഞ്ഞു....

""അല്ല താൻ എങ്ങനെ ഇതൊക്കെ..... """""

പ്രവി മുഴുവൻ പറയുന്നതിന് മുന്നേ ജെയിൻ ഒരു മാസിക പ്രവിക്ക് നേരെ നീട്ടി .... അതിൽ മുഖചിത്രം തന്നെ പ്രവിയുടെ ആയിരുന്നു....അവാർഡ് കിട്ടിയ പ്രവിയുടെ ഇന്റർവ്യൂ ആയിരുന്നു അതിൽ......

""മാഷുടെ ദിനചര്യ കൊച്ചുകുട്ടികൾക്ക് വരെ അറിയാം.. """

ജെയിൻ പുഞ്ചിരിയോടെ പറഞ്ഞു.....

അതുകേട്ടപ്പോൾ പ്രവി ചെറുപുഞ്ചിരി അവൾക്കായി സമ്മാനിച്ചു........

""വൗ .... കിടിലൻ ആയിട്ടുണ്ടല്ലോ """

നീല ചെക്ക് ഷർട്ടും അതിന് അനുസരിച്ചു കരയുള്ള മുണ്ടും ധരിച്ചു ഉമ്മറത്തേക്ക് വന്ന പ്രവിയെ കണ്ടപ്പോൾ ജെയിൻ പറഞ്ഞു.....

അതിനൊരു ചെറു ചിരി സമ്മാനിച്ചോണ്ട് അവൻ അവളുടെ അടുത്തേക്ക് നടന്നു അടുത്തു..

""ജെയിൻ .... താൻ ഇതിലാണോ വന്നത്... """

മുറ്റത്ത് കിടക്കുന്ന വില്ലീസ് കണ്ടപ്പോൾ പ്രവി ചോദിച്ചു....

""യെസ്.... പപ്പയുടെ വണ്ടിയാ... """

""ഓഹ് ... തന്റെ നാട് ഹൈ റേഞ്ചിൽ ആണുലെ ..... ""''

നമ്പർ പ്ലേറ്റിലേക്ക് നോക്കികൊണ്ട് പ്രവി ചോദിച്ചു...

""അതെ മാഷേ.... സൂര്യനെല്ലി.... ""

""തന്നെ സമ്മതിച്ചിരിക്കുന്നു ... വെളുപിനെ തന്നെ ഇത്രയും ദൂരം അതും ഒറ്റക്ക് ...... """

പ്രവി അതു പറഞ്ഞപ്പോൾ അവൾ അവനൊരു പുഞ്ചിരി സമ്മാനിച്ചു....

""എന്നാ നമുക്ക് ഇറങ്ങാം... """

വിരലിൽ താക്കോൽ കറക്കിക്കൊണ്ട് ജെയിൻ പറഞ്ഞു ...

അതുകേട്ടപ്പോൾ പ്രവി വേഗം വീട് പൂട്ടിക്കൊണ്ട് അവളുടെ ഒപ്പം ഇറങ്ങി......

"""ജെയിൻ.... "''

സ്റ്റീയറിങ്ങിൽ

💬 Comments

View all comments