0%

Chapter Title : ജെയിൻ 2 [AKH]

Author : Akh Read All Parts 812

"""

പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ അവൾ കിലുകിലെ ചിരിച്ചു....

"""""നമുക്ക് നേരിൽ കാണാനുള്ള സമയം ആഗതം ആയി മാഷേ """" എന്നായിരുന്നു അവസാന കത്തിലെ വരികൾ ..... പിന്നെ ഒരു കത്ത് പോലും വന്നില്ല.....അല്ല എന്തായിരുന്നു ഇത്രയും നാൾ മറഞ്ഞിരിക്കാനുള്ള കാരണം.... ""''

""ആ അതോ .... അതു മാഷേ ഞാൻ കത്തിലൂടെ പറഞ്ഞായിരുന്നില്ലേ മെഡിസിനു പഠിക്കുന്ന കാര്യം """

""ഉം....

""ആ കോഴ്സ് കഴിഞ്ഞു ഒരു സ്കോളർഷിപ്പ് കിട്ടി അതിന്റെ കോഴ്സിനായി ന്യൂയോർക്ക് വരെ ഒന്നു പോവേണ്ടി വന്നു ....അതാ കത്തുകൾ ഒന്നും പിന്നിട് അയക്കാഞ്ഞേ.... """

""ഓഹോ..... """

""ഉം... പിന്നെ അതുമാത്രം അല്ലാട്ടോ ... അവസാന കത്ത് എഴുതുമ്പോൾ മനസ്സിൽ ഉറപ്പിച്ചിരുന്നു ഇനി കത്തുകൾ ഇല്ല മാഷേ നേരിൽ കാണണം എന്ന് .... """

''""ഉം.... അപ്പൊ കോഴ്സ് കഴിഞ്ഞോ .... """

""ഉം കഴിഞ്ഞു .... ഇനി രണ്ടുമാസം കഴിഞ്ഞാൽ ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ ഹൗസ് സർജെൻസിക്ക് ജോയിൻ ചെയ്യണം.... """

"""ഉം.... അപ്പൊ കുട്ടിഡോക്ടർ ആയല്ലേ..... ""'

പ്രവി തമാശരൂപേണ പറഞ്ഞപ്പോൾ ജെയിൻ ചിരിച്ചു കൊണ്ട് ""ഉം .. അതെഅതെ.... ""എന്ന് പറഞ്ഞു...

""മാഷേ..... ""

കുടിച്ചു കഴിഞ്ഞ ചായഗ്ലാസ് സ്ലാബിൽ വെച്ചു കൊണ്ട് ജെയിൻ വിളിച്ചു.... അതുകേട്ടപ്പോൾ "എന്താ ""എന്നർത്ഥത്തിൽ പ്രവി അവളുടെ മുഖത്തേക്ക് നോക്കി...

""വിരോധം ഇല്ലെങ്കിൽ ഡ്രസ്സ്‌ ചെയ്ഞ്ചു ചെയ്തു വരാമോ മാഷേ.... """

""ങ്ങേ.... """

ജെയിൻ പറഞ്ഞത് എന്താണെന്നു മനസിലാകാതെ പ്രവി അവളെ നോക്കി...

""ഞാൻ വന്നുന്നു കരുതി മാഷുടെ ശീലങ്ങൾ ഒന്നും

💬 Comments

View all comments