Chapter Title : ജെയിൻ 2 [AKH]
ആയില്ലേ ..... മാഷേ നിരന്തരം കത്തുകളിലൂടെ ശല്യപെടുത്തിരുന്ന ആ പഴയ ജെയിൻ തന്നെയാ ഇതു.... ""'
ജെയിൻ അതും പറഞ്ഞു വലതു കൈ ഷേക്ക് ഹാൻഡിനായി പ്രവിക്കു നേരെ നീട്ടി....
പ്രവി പുഞ്ചിരിച്ചുകൊണ്ട് ഷേക്ക് ഹാൻഡ് സ്വീകരിച്ചു.... ഒപ്പം ... ""എന്റെ കൃസൃതികുടുക്കക്കു എന്റെ ഭവനത്തിലേക്ക് സ്വാഗതം.... "" എന്ന് പറഞ്ഞു....
അതിന് മറുപടി എന്ന നിലയിൽ അവൾ പുഞ്ചിരി സമ്മാനിച്ചു.....
"""""കൃസൃതികുടുക്ക??? """
അവൾ പുരികം ഉയർത്തി ചോദിച്ചു.....
"""ആ അതെ കൃസൃതി കുടുക്ക.... തന്റെ കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സിൽ വന്ന പേരാണ് അതു...... അല്ല എവിടെ ആയിരുന്നു താൻ ..... ഏതാണ്ട് ഒരു വർഷത്തിന് അടുത്തതാകുന്നു തന്റെ അവസാന കത്ത് എനിക്ക് വന്നിട്ട്..... """
""ആ കൊള്ളാലോ മാഷ് എനിക്കായി കണ്ടുവെച്ച പേര്.... ""
""അതുപിന്നെ കത്തുകളിലൂടെ കൃസൃതിയുടെ ഒരു വിസ്മയ ലോകം എന്റെ മുന്നിൽ തീർത്ത തന്നെ ഞാൻ പിന്നെ എന്തു വിളിക്കും.... ആദ്യം വന്ന കത്തിൽ അഡ്രെസ്സ് പോയിട്ട് ഒരു പേര് പോലും ഉണ്ടായിരുന്നില്ല .... ഓരോ കത്തിലും ചോദ്യവും ഉത്തരവും താൻ തന്നെ എഴുതിയിട്ടുണ്ടാകും .... പിന്നെ കുറെ ഉത്തരം ഇല്ലാത്ത കൃസൃതിനിറഞ്ഞ സമസ്യകളും ..... അതൊക്കെ വായിച്ചപ്പോൾ തോന്നിയത തന്നെ ഒന്നു നേരിൽ കാണണം എന്ന് ..... """
""എന്നാ കണ്ടുടെയായിരുന്നുവോ?? ""
""ആ ബെസ്റ്റ്.... അതെങ്ങെനയാ ... ആകെ അറിയാവുന്നത് ഫ്രം അഡ്രെസ്സിന്റെ ഭാഗത്തുള്ള ""ജെയിൻ ഫെർണാഡസ് "" എന്ന വലിയ പേര് മാത്രമായിരുന്നു .... അതു വെച്ചു ഞാൻ എവിടെ പോയി കണ്ടുപിടിക്കാനാ തന്നെ....
💬 Comments
View all comments