0%

Chapter Title : ജെയിൻ 2 [AKH]

Author : Akh Read All Parts 427

മുറ്റത്ത് തന്നെ നിന്നു .....

രാവിലെ മുതൽ ഉണ്ടായിരുന്ന ഉണർവ് നഷ്ടമായപോലെ തോന്നി പ്രവിക്ക്.......

"""ജെയിൻ.... അവളുടെ സാമിപ്യം .... തന്നെ വേറൊരാളാക്കി മാറ്റുകയായിരുന്നു..... """ഇത്രയും നാൾ ഒറ്റക്ക് ആണെന്ന് കരുതി ജീവിച്ച തനിക്ക് ഇപ്പൊ ആരൊക്കെ ഉള്ളപോലെ ...... പ്രവിയുടെ മനസ്സും ചിന്തകളും ഒക്കെ അപ്പുപ്പൻ തടി കാറ്റത്ത്‌ ലക്ഷ്യമില്ലാതെ അലയുന്ന പോലെ അലഞ്ഞു ..... """"

അങ്ങനെ രണ്ടുമൂന്നു ദിവസങ്ങൾ കഴിഞ്ഞു.....

ഈ ദിവസങ്ങളിൽ അത്രയും പ്രവിയുടെ മനസ്സ് ശെരിയായ ദിശയിൽ അല്ലായിരുന്നു ....

ജോലിയൊക്കെ ഒരു അലസപരമായി കൈകാര്യം ചെയുന്ന പ്രവിയെ സഹപ്രവർത്തകർ ശ്രദ്ധിക്കാൻ തുടങ്ങി .... ഓരോരുത്തരും എന്തുപറ്റി എന്ന് പലപ്പോഴും ചോദിച്ചപ്പോഴും ....ഒന്നൂല്യ എന്നരീതിയിൽ പലതും പറഞ്ഞു ഒഴിഞ്ഞുമാറി പ്രവി ....

അങ്ങനെ ഒരു ദിവസം പ്രവി ഓഫീസിൽ ഇരിക്കുമ്പോൾ.....

""എന്താ തനിക്ക് പറ്റിയത്..... ഒന്നിലും ശ്രദ്ധകേന്ദ്രികരിക്കാൻ തനിക്ക് പറ്റുന്നില്ലല്ലോ ..... "" പ്രവിയുടെ മനസ്സ് മന്ത്രിച്ചു.....

""ജെയിൻ .... അവളാണോ തന്റെ ഉറക്കം കിടത്തുന്നത്?? ..... ആ അറിയില്ല ..... അവൾ തന്റെ ആരാ???..... ആാാ.... എവിടെനോ വന്നു എവിടേക്കോ പോയി??..... തന്റെ ആരുമല്ല അവൾ ....... പക്ഷെ തന്റെ എല്ലാം ആണ് ....... ...... അവളുടെ സാമിപ്യം താൻ ആഗ്രഹിക്കുന്നു .... അതെ ..... അവളുടെ സൗഹൃദം താൻ ആസ്വദിക്കുന്നു ...... കുറച്ചു സമയമേ അവളുമായി ഇടപഴകിയൊള്ളു എങ്കിലും ഒരായിരം വർഷം കൂടെ ഉണ്ടായിരുന്ന പോലെ.......അവൾ യാത്രപറഞ്ഞു പോയപ്പോൾ മുതൽ ആണ് തന്റെ എല്ലമാറ്റങ്ങളും ..... """

പ്രവിയുടെ മനസ് ചോദ്യങ്ങളും ഉത്തരങ്ങളും ആയി കുറെ ദൂരം സഞ്ചരിച്ചു........

ഒരുപാട് ചിന്തകൾക്കൊടുവിൽ പ്രവി തന്റെ മനസിനെ തിരികെ എത്തിച്ചു .....

പ്രവിയുടെ മേശവലിപ്പിൽ നിന്നും പ്രവി ഭദ്രമായി സൂക്ഷിച്ചു വെച്ചിരുന്ന ജെയിന്റെ കത്തുകൾ അടങ്ങിയ ഡയറി പേഴ്‌സ് എടുത്തു....... അതിൽ നിന്നും അവൾ തനിക്കായി എഴുതിയ കത്തുകൾ ഓരോന്നായി എടുത്തു വായിക്കാൻ തുടങ്ങി..... ഓരോന്ന് വായിക്കുമ്പോഴും അവളെ ഒരുപാട് മിസ്സ്‌ ചെയുന്ന പോലെ തോന്നി അവനു....

അങ്ങനെ കുറച്ചു നേരം അവളുടെ കത്തുകളിൽ ലയിച്ചിരുന്നപ്പോൾ അവളുടെ മധുരനാദം കേൾക്കാനൊരു

💬 Comments

View all comments