Chapter Title : ജെയിൻ 2 [AKH]
മോഹം അവനിൽ വളർന്നു .....
പെട്ടന്ന് തന്നെ പ്രവി തന്റെ മുന്നിൽ മേശപ്പുറത്ത് ഇരിക്കുന്ന ടെലിഫോൺ ഡയറക്ടറി എടുത്തു .... അതിൽ ആൻസ് ബത്‌ലേഹം ന്റെ ഓഫീഷ്യൽ നമ്പർ തിരഞ്ഞു .... ഒരുപാട് തിരച്ചിലിനൊടുവിൽ അവന്റെ കണ്മുന്നിൽ തെളിഞ്ഞു ബത്‌ലേഹമിന്റെ ഫോൺ നമ്പർ.... അവന്റെ മനസ്സിൽ സന്തോഷത്തിന്റെ കണികകൾ വിരിഞ്ഞു ഒപ്പം അവന്റെ മുഖം പ്രസന്നമായി....
ഡയറക്ടറിയിൽ നോക്കി ഓരോ നമ്പറും കറക്കി ഡയൽ ചെയ്യാനായി റിസീവർ എടുക്കുന്നതിനു മുന്നേ....
"""ട്രിങ്..... ട്രിങ്.... ""
ഫോൺ ശബ്ദിച്ചു....
""ശ്ശ്ഹേ... ""
വളരെ സന്തോഷത്തോടെ ഫോൺ ചെയ്യാൻ ഒരുങ്ങിയ പ്രവിക്ക് ഒരു തടസ്സമെന്നനിലയിൽ കാൾ വന്നപ്പോൾ പ്രവിക്ക് ദേഷ്യം വന്നു .... പ്രവി ""ഇതാരാ ഈ നേരത്ത് ,"""എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഫോണിന്റെ റിസീവർ എടുത്തു ...
""ഹലോ .... ""
ഇത്തിരി ഗംഭീരം നിറഞ്ഞ ശബ്‍ദത്തിൽ പ്രവി ഹലോ പറഞ്ഞു....
""ഹലോ.... നാഷണൽ ടൈംസ് ന്റെ ഓഫീസ് അല്ലെ.... പ്രവിയെ ഒന്നു കിട്ടുമോ ... """
അപ്പുറത്ത് നിന്നും ഒരു കിളിനാദം......
""ഹലോ .... പ്രവിയാ സംസാരിക്കുന്നെ..... ആരാ ഇത് .... """
പ്രവി പറഞ്ഞു....
""ഓഹ് ... മാഷായിരുന്നോ..... ""
കിളിനാദം മൊഴിഞ്ഞു .....
അതുകേട്ടപ്പോൾ തന്നെ പ്രവിയുടെ മനസ്സ് ഉണർന്നു... പ്രവി അറിയാതെ തന്നെ പ്രവിയുടെ വായിൽനിന്നും ""ജെയിൻ ""എന്ന പേര് ഉച്ചരിച്ചു....
""ജെയിൻ.... താനായിരുന്നോ..... """
പ്രവി സന്തോഷം മറച്ചുവെക്കാതെ ചോദിച്ചു...
""അതെ മാഷേ....വെറുതെ ഇരുന്നപ്പോൾ മാഷേ ഒന്നു വിളിക്കാൻ തോന്നി .... """
""ഉം.... ഞാൻ ജെയിനെ വിളിക്കാൻ തുടങ്ങുക ആയിരുന്നു ....."""
""ഓഹ്.. റീയേലി.... """
""യാ.... ഡയറക്ടറി എടുത്തു നമ്പർ കണ്ടുപിടിച്ചു അവിടേക്ക് ഡെയിൽ ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഇവിടേക്ക് തന്റെ കോൾ വന്നത് .. """
""അതാണ് ജെയിൻ .... മാഷ് മനസ്സിൽ കാണുമ്പോൾ ഞാൻ അതു മാനത്ത് കാണും ..... """
""ഉം... അതെ അതെ .... " പ്രവി ചിരിച്ചോണ്ട് പറഞ്ഞു....
""അല്ല ... മാഷെന്താ എന്നെ വിളിക്കാൻ നോക്കിയത്.... """
""അതോ.... അതു പിന്നെ.... ചുമ്മാ
💬 Comments
View all comments