0%

Chapter Title : ജെയിൻ 2 [AKH]

Author : Akh Read All Parts 429

ഇരുന്നപ്പോൾ.... പിന്നെ തന്റെ കത്തുകൾ കണ്ടപ്പോൾ .....അല്ല പിന്നെ താൻ അന്ന് പോയിട്ട് പിന്നെ ഒരു വിവരവും അറിഞ്ഞില്ലല്ലോ ...........പിന്നെ അന്ന് എങ്ങനെ ഉണ്ടായിരുന്നു.... യാത്രയൊക്കെ സുഖമായിരുന്നോ..... """

""ഉം.... കുറച്ചു വൈകി എന്നാലും സുഖമായി എത്തി.... ""

""എങ്ങനെ പോകുന്നു മാഷേ ജോലിയും എഴുത്തുമെല്ലാം.... """

""എല്ലാം സാധാരണ പോലെ പോകുന്നു ജെയിൻ....പിന്നെ അവിടത്തെ വിശേഷങ്ങൾ ഒക്കെ ... ഫെർണാണ്ടസ് സാർ ഒക്കെ സുഖായിരിക്കുന്നില്ലേ .... """

""അതെ മാഷേ എല്ലാവരും സുഖായിരിക്കുന്നു.... """

""ഉം ... ഇനി എന്നാ ജെയിൻ ഇങ്ങോട്ടേക്ക് ഒക്കെ ഇറങ്ങാ.... ""

""വരാം മാഷേ .... ഒഴിവു കിട്ടുമ്പോൾ ഇറങ്ങാം.... """

അങ്ങനെ ഓരോന്നു ചോദിച്ചും വിശേഷങ്ങൾ പങ്കുവെച്ചും അവരുടെ സംസാരം നീണ്ടുപോയി .....

അങ്ങനെ അന്ന് മുതൽ കത്തുകളിലൂടെയുള്ള സംസാരം മാറി ഫോൺ കോളുകൾ ആയി....

എല്ലാ ദിവസവും അവളുടെ കോൾ പ്രവിക്ക് വരാൻ തുടങ്ങി....

അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി ...

""" ഹലോ.... ആ ജെയിൻ .... ഇന്നെന്താ നേരെത്തെ ...... """

പ്രവി ഓഫീസിൽ ഇരിക്കുമ്പോൾ പതിവിനു വിപരീതം ആയി നേരെത്തെ ജെയിന്റെ കാൾ വന്നപ്പോൾ പ്രവി അവളോട്‌ ചോദിച്ചു....

""ആ ... മാഷേ .... അല്ല മാഷ് ഇന്ന് ഫ്രീ ആണോ... ""

പ്രവിയുടെ ചോദ്യത്തിന് മറുപടി പറയാതെ ജെയിൻ പ്രവിയോട് ചോദിച്ചു...

""എന്താ ജെയിൻ... എന്താ കാര്യം.... ""

പ്രവി ഉദ്വേഗത്തോടെ ചോദിച്ചു...

""മാഷ് ഫ്രീ ആണെങ്കിൽ ഒന്നു ലാൽ മെമ്മോറിയൽ പാർക്കിലേക്ക് വരാമോ.... """

""ഓഹ് ജെയിൻ ... അവിടെ ഉണ്ടോ.... """

""അതെ .... മാഷ്ക്ക് ഫ്രീ ആണെങ്കിൽ ഒന്നു വാ ഞാൻ അവിടെ ഉണ്ടാകും """

""ഉം... ഒരു പത്തുമിനിറ്റ്.... ഇപ്പോ വരാം.. """

""എന്നാ ശെരി ഞാൻ വെക്കട്ടെ ...... """

""ഉം ... ഓക്കേ ബൈ.... """

പ്രവി ഫോൺ വെച്ചു .... വേഗം തന്നെ മേലുദ്യോഗസ്ഥനോട് പുറത്ത് പോകുകയാണെന്നു പറഞ്ഞു പ്രവി പ്രവിയുടെ ബൈക്കും എടുത്തു ടൗണിലുള്ള ജെയിൻ പറഞ്ഞ പാർക്കിലേക്ക് വിട്ടു....

💬 Comments

View all comments