0%

Chapter Title : ജെയിൻ 2 [AKH]

Author : Akh Read All Parts 430

പത്തുമിനിറ്റിൻെറ ദൂരം അഞ്ചു മിനിറ്റ് കൊണ്ട് കവർ ചെയ്തു പ്രവി അവിടെ എത്തി.....

പാർക്കിന്റെ കവാടത്തിനു സൈഡിലായി പ്രവി ബൈക്ക് ഒതുക്കി വെച്ചു ....ബൈക്കിൽ നിന്നും ഇറങ്ങിയ പ്രവി അടുത്തു തന്നെ ജെയിന്റെ ജീപ്പ് കിടക്കുന്നത് കണ്ടു .... പ്രവിയുടെ മുഖം വിടർന്നു....

വള്ളിപോലെ പടർന്നു പന്തലിച്ച ഇലകളും പൂക്കളും നിറഞ്ഞു ഒരു ആർച്ചു പോലെയുള്ള പാർക്കിന്റെ മെയിൻ കവാടം കടന്നു പ്രവി അകത്തേക്ക് കടന്നു.....

ആ നേരത്ത് അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല അവിടെ ..... പലനിറത്തിലുള്ള പൂക്കൾക്കൊണ്ടു നിറഞ്ഞ പൂന്തോട്ടങ്ങളും .... പിള്ളേർക്ക് കളിക്കാൻ പാകത്തിനുള്ള ചെറിയ റൈഡുകളും ..... ആ പാർക്കിൽ ഉണ്ടായിരുന്നു ....

പ്രവി അവിടെ ആകമാനം ജെയിനെ നോക്കി .... പക്ഷെ അവളെ അവിടെ കണ്ടില്ല...

അങ്ങനെ പ്രവിയുടെ മിഴികൾ ആ പാർക്കിന്റെ വർണശോഭയിൽ ജെയിനെ തേടി അലയുമ്പോൾ....അങ്ങ് കുറച്ചു മാറി ഒരു വാകമരച്ചോട്ടിൽ കീഴിൽ ചുവന്ന പരവതാനി പോലെ കൊഴിഞ്ഞുവീണ ചുവന്ന പുഷ്പങ്ങൾക്ക് മുകളിൽ ഒരു ഇളം റോസ് അനാർക്കലിയുടെ അവരണത്തിൽ തന്നെ നോക്കിയിരിക്കുന്ന ജെയിനെ പ്രവിയുടെ മിഴികളിൽ തെളിഞ്ഞു ....

അവളെ കണ്ട സന്തോഷത്തിൽ പ്രവി ആ ചുവന്ന പരവതാനിയിലൂടെ അവൾക്കരികിലേക്ക് നടന്നുനീങ്ങി....

അവളുടെ അടുത്തേക്ക് അടുക്കുംതോറും പ്രവിയുടെ മിഴികളിൽ അവളിരിക്കുന്ന വീൽചെയർ കൂടി തെളിഞ്ഞു വന്നു ..... ആ കാഴ്ച പ്രവിയുടെ കാലുകളെ നിഛലമാക്കി .......

തുടരും.....

💬 Comments

View all comments