0%

Chapter Title : ജെയിൻ 2 [AKH]

Author : Akh Read All Parts 805

നിന്നും തുടച്ചുമാറ്റികൊണ്ടിരുന്നു....

"""പ്രണയം എന്ന വികാരത്തിനുമുന്നിൽ ഭയം എന്ന വികാരത്തിന് സ്ഥാനം ഇല്ലല്ലോ """

---------------

"""മലയോരത്തെ കുളിർതെന്നലിന്റെ തഴുകലും പ്രണയസംഗീതത്തിന്റെ ലഹരിയിലും മതിമറന്നു പ്രവിയുടെ മനസ്....... എന്നോ .. എപ്പോഴോ.. എവിടെയോ... നഷ്ടപ്പെട്ടുപോയ..... ഇപ്പോഴും പ്രവിയുടെ മനസിലെ ചിതലരിക്കാത്ത ഓർമകളിലുള്ള പ്രണയത്തിലേക്ക് സഞ്ചരിച്ചു .... """"

"""""വർഷങ്ങൾക്കു മുൻപ്....... """

""അതെ ഇച്ചായ പേടിക്കണ്ടാട്ടൊ .... അപ്പച്ചൻ ഒരു നല്ല കാര്യത്തിനാ ഇച്ചായനെ കൊണ്ടു പോകുന്നെ.... """

അന്ന് ജോയിച്ചായന്റെയും എയ്ഞ്ചേലിന്റെയും കൂടെ പ്രവി സഞ്ചരിക്കുമ്പോൾ എയ്ഞ്ചൽ പ്രവിയോട് പറഞ്ഞു.....

ആ യാത്ര ചെന്നു അവസാനിച്ചത് ഇന്ത്യയിൽ മുഴുവൻ വ്യപിച്ചു കിടക്കുന്ന ഒരു പ്രമുഖ പത്രത്തിന്റെ കേരളത്തിലെ ഒരു പ്രമുഖ ബ്രാഞ്ചിൽ ആയിരുന്നു......

ജോയിച്ചായന്റെ പരിചയം വെച്ചു പ്രവിക്ക് അവിടത്തെ ഒരു പ്രമുഖ എഡിറ്ററുടെ അസിസ്റ്റന്റ് ആയി ജോലി കിട്ടി ....

ചെറുപ്പം മുതലേ എഴുത്തിൽ നല്ല മികവ് കാഴ്ച വെച്ച പ്രവിക്ക് പത്ര പ്രവർത്തനം ഇഷ്ടപ്പെട്ട മേഖല ആയിരുന്നു...... അങ്ങനെ മൂന്ന് വർഷം പെട്ടന്ന് കടന്നുപോയി....

പത്രങ്ങളിലെ ലേഖനങ്ങൾ തയ്യാറാക്കുന്നതിൽ പ്രവിയുടെ പങ്ക് വലുതായിരുന്നു....... ഒപ്പം മാസികകളിലും വീക്കിലികളിലും മറ്റും കഥയും കവിതയും കൊണ്ട് പ്രവി എന്ന പേര് വായനക്കാരുടെ മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു പോയിരുന്നു .....അങ്ങനെ മൂന്നു വർഷം കൊണ്ട് പത്രപ്രവർത്തനമേഖലയിൽ അവൻ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞിരുന്നു...... അതിന്റെ ഫലം എന്ന നിലയിൽ മികച്ച ലേഖകൻ എന്ന പുരസ്‌കാരം പ്രവിയെ തേടി എത്തി.......

എന്നിരുന്നാലും നല്ല വരുമാനം ഉള്ള ജോലി ആയിട്ടുകൂടി പ്രവിക്ക് സ്വന്തം എന്ന് പറയാൻ അമ്മ നൽകിയ

💬 Comments

View all comments