0%

Chapter Title : ജെയിൻ 2 [AKH]

Author : Akh Read All Parts 805

ആ വീടും പിന്നെ അവന്റെ സന്തത സഹചാരി ആയ ആർ എക്സ് ഹൻഡ്രെഡും മാത്രമായിരുന്നു..... ജോലിയിൽ നിന്നും കിട്ടുന്ന വരുമാനത്തിന്റെ മുക്കാൽ ഭാഗവും അവൻ ചെലവഴിച്ചിരുന്നത് അനാഥലയങ്ങൾക്കും മറ്റുംമായിരുന്നു ..... അവാർഡ് കിട്ടിയ തുക പോലും അവൻ ഒരു കുട്ടിയുടെ ചികിത്സക്കായി വിനിയോഗിച്ചു......

അങ്ങനെ ഒക്കെ ജീവിതം മുന്നോട്ടു പോകുമ്പോൾ ആണ് പ്രവിയുടെ ജീവിതത്തിലേക്ക് അവൾ കടന്നു വരുന്നത് ........

ഒരു ഞായറാഴ്ച പ്രഭാതം....

തലേന്ന് ഒരു മാഗസിൻ വേണ്ടിയുള്ള എഴുത്ത് തീരാൻ താമസിച്ചത് കൊണ്ട് എല്ലാ ദിവസവും സൂര്യോദയത്തിനു മുൻപ് എഴുന്നേൽക്കുന്ന പ്രവി ആ ദിവസം എഴുനേൽക്കാൻ ഇത്തിരി താമസിച്ചു പോയി.....

""ശൊ.... സമയം എട്ടുമണി ആയല്ലോ """"

ക്ലോക്കിൽ നോക്കി അതും പറഞ്ഞു കൊണ്ട് പ്രവി കട്ടിലിൻ നിന്നും എഴുനേറ്റു .....

"""എല്ലാ ഞായറാഴ്ച്ചയും ക്ഷേത്രദർശനം പതിവുള്ളതാ ..... ഇന്നത് മുടങ്ങി """

പ്രവി മനസ്സിൽ പറഞ്ഞുകൊണ്ട് എഴുനേറ്റു വീട് ഒന്ന് വൃത്തിയാക്കിയിട്ട് പ്രഭാത കൃത്യങ്ങൾ ഓക്കേ ചെയ്തു കഴിഞ്ഞു പുറത്തെ കുളിമുറിയിൽ നിന്നും കുളിയും പാസാക്കി മുറിയിലേക്ക് വന്നു .....

"""റ്റിംഗ്... """

കള്ളിമുണ്ട് ഉടുക്കുന്നതിനിടയിൽ പ്രവി അടുക്കള ഭാഗത്തു നിന്നും ഒരു ശബ്ദം കേട്ടു....

വല്ല പൂച്ചയും ആയിരിക്കും എന്ന് കരുതി അവൻ വേഗം മുണ്ടുടുത്ത് ഒരു ബനിയനും വേഗം എടുത്തണിഞ്ഞു അടുക്കളയിലേക്ക് ചെന്നു .....

പൂച്ചയെ പ്രതീക്ഷിച്ചു പോയ പ്രവിക്ക് അവിടെ പൂച്ചയെ കാണാൻ സാധിച്ചില്ല.... പക്ഷെ വേറൊന്ന് പ്രവിയുടെ മിഴികളിൽ പതിഞ്ഞു....

അടുപ്പിൽ കനൽ എരിയുന്നു.... അടുപ്പിനടുത്ത് ചായ വെക്കുന്ന വാൽപാത്രവും ഇരിക്കുന്നു ......

"""ഇതാരാ ഇപ്പോ ഇവിടെ

💬 Comments

View all comments