Chapter Title : ജെയിൻ 2 [AKH]
കുടിക്കുന്നത് ഇടകണ്ണാലെ നോക്കികൊണ്ട് അവളും ഒരു കപ്പിൽ ചായ കുടിക്കാൻ ആരംഭിച്ചു....
""അല്ല കുട്ടി ആരാണെന്നു പറഞ്ഞില്ല...."""
ചായകുടിക്കുന്നതിനിടയിൽ പ്രവി ചോദിച്ചു...
അതിനു ഉത്തരം എന്നനിലയിൽ ഒരു പുഞ്ചിരി ആയിരുന്നു അവളുടെ ചുണ്ടുകളിൽ വിരിഞ്ഞത് .....
""ചിരിക്കാതെ കാര്യം പറയടോ .... ""
അവളുടെ ആ പുഞ്ചിരി സ്വികരിച്ചുകൊണ്ട് അവളുടെ നേരെ ചെറു പുഞ്ചരിയാൽ അവൻ ചോദിച്ചു ...
""ഹഹ ... അപ്പോ എന്നെ ശെരിക്കും മനസിലായില്ല..... """
അവൾ ചെറു ചിരിയോടെ പറഞ്ഞു....
""ഇല്ല... """
""ഓഹ് .. അപ്പോ എന്നെ ഓർമയില്ല ... ""
അവൻ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി...
""ആ ... എങ്ങനെ ഓർമയുണ്ടാവാനാ.... നമ്മൾ തമ്മിൽ കാണുന്നത് ഇതു ആദ്യം അല്ലെ ..... """
അവൾ പുഞ്ചിരി പൊഴിച്ചൊണ്ട് പറഞ്ഞു...
അതു കേട്ടപ്പോൾ പ്രവി ഒന്നും പിടികിട്ടാതെ നിന്നു.....
""എന്താ മാഷേ ഇങ്ങനെ നിൽക്കുന്നത് ..... """
""അതു പിന്നെ താൻ .... """
പ്രവി പറഞ്ഞു പൂർത്തിയാകുന്നതിനു മുന്നേ...
""മാഷേ നമ്മൾ തമ്മിൽ നേരിൽ കണ്ടിട്ടില്ല എന്നെ ഒള്ളു .... മാഷ്ക്ക് എന്നെ നന്നായി അറിയാം.... ഒന്ന് ഓർത്തു നോക്കിയേ.... """
""അതെ .... തനെ കണ്ടപ്പോൾ മുതൽ പതിറ്റാണ്ടുകളുടെ പരിചയം ഉള്ള പോലെ ..... പക്ഷെ എങ്ങനെയാണെന്നു പരിചയം എന്ന് എനിക്ക് അറിയില്ല...... """
""ഓർത്തു നോക്ക് മാഷേ.... """
""ഈ മാഷേ വിളി...... എവിടെയോ കേട്ടപോലെ ...... """
""ഹഹ .... ഭാഗ്യം .... ആ വിളിയെങ്കിലും ഓർമയുണ്ടല്ലോ .....""
അവൾ ചെറു പുഞ്ചിരിയോടെ പറഞ്ഞു....
അവളുടെ പുഞ്ചിരിച്ചമുഖത്തു ഒന്നും കൂടി നോക്കിയിട്ട് പ്രവി കണ്ണുകൾ പതിയെ അടച്ചു .... പ്രവിയുടെ മനസ്സ് ""മാഷേ ""എന്നുള്ള വിളിയുടെ ഉടമയെ തേടി ഇറങ്ങി... മൂന്നാല് നിമിഷങ്ങൾ കൊഴിഞ്ഞു വീണു .... പ്രവിയുടെ ചുണ്ടുകളിൽ പുഞ്ചിരിവിടർന്നു ..... അതോടൊപ്പം പ്രവിയുടെ മിഴികൾ പതിയെ തുറന്നു ....
""""ജെയിൻ """"
അവളുടെ മിഴികളിലേക്ക് നോക്കി കൊണ്ട് പ്രവിയുടെ ചുണ്ടുകൾ മന്ത്രിച്ചു.....
പ്രവിയിൽ നിന്നും വന്ന ശബ്ദതരംഗങ്ങൾ കാതുകളിൽ അലയടിച്ചപ്പോൾ അവളുടെ മുഖം ചുവന്നു തുടുത്തു .... ഒപ്പം പ്രവിക്കായി ഒരു പാൽപുഞ്ചിരി അവൾ സമ്മാനിച്ചു.....
"അതെ.... ജെയിൻ... ജെയിൻ ഫെർണാണ്ടസ്.... """
അവൾ പുഞ്ചിരിയോടെ പറഞ്ഞു....
""ജെയിൻ ... താൻ ഇവിടെ .... """
പ്രവി വിശ്വസിക്കാനാവാത്ത മട്ടിൽ പറഞ്ഞു....
""എന്താ മാഷേ ... വിശ്വാസം
💬 Comments
View all comments