Chapter Title : ജെയിൻ 3 [AKH]
തന്നെ അറിഞ്ഞനാൾ മുതൽ മനസ്സിൽ ഞാൻ പോലും അറിയാതെ കയറിയത തന്റെ രൂപം...... ഒരിക്കലും അർഹത ഇല്ലെന്നു അറിഞ്ഞിട്ടും എന്തോ ഒരിഷ്ടം മനസ്സിൽ നിറഞ്ഞു.....ജെനി അവളാണ് എന്റെ മനസിലെ ഇഷ്ടം പുറത്തു കൊണ്ടുവന്നത് ഞാൻ പോലും അറിയാതെ...... തന്നെ കല്യാണം കഴിക്കാനുള്ള യോഗിത ഇല്ലെന്നു അറിഞ്ഞിട്ടും എന്റെ മനസ്സ് തന്നോട് കൂടുതൽ അടുത്തു....... എന്റെ മനസിലെ ഇഷ്ടവും ജെനിക്ക് തന്നോടുള്ള സ്നേഹവും എന്നെ ഇതിൽ കൊണ്ടെത്തിച്ചു ..... ഞാൻ ചെയ്തത് തെറ്റായി പോയെങ്കിൽ ജെയിൻ എന്നോട് ക്ഷമിക്കണം .... ഇനി ഒരിക്കലും തന്റെ ഇഷ്ടത്തിന് എതിരായി ഞാൻ പ്രവർത്തിക്കില്ല .... """"
പ്രവി പറഞ്ഞു നിർത്തി .... അപ്പോഴും പ്രവിയുടെ വാക്കുകൾ കേട്ട് അവൾ പ്രവിക്ക് മുഖം കൊടുക്കാതെ നിന്നു....
""പക്ഷെ ജെയിൻ .... എനിക്ക് ഒന്നു അറിയണം .... എന്തിനാ ജെയിൻ എന്റെ മുന്നിൽ കള്ളം പറയുന്നത് എന്ന് .. ..... """'
അതു കേട്ടപ്പോൾ ജെയിൻ....
""കള്ളമോ ??? ഞാനോ...."" പെട്ടന്ന് പ്രവിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു....
''അതെ ജെയിൻ... കള്ളം.....എന്നെ ഇഷ്ടമല്ല എന്ന കള്ളം..... """
പ്രവി അവളുടെ മുഖത്ത് നോക്കി പറഞ്ഞു....
""മാഷ് ഇതെന്തൊക്കെയാ പറയുന്നേ ... ഞാൻ കള്ളം ഒന്നും പറഞ്ഞിട്ടില്ല .... ""
"'അപ്പൊ പിന്നെ എന്തിനാ എനിക്ക് മുഖം കൊടുക്കാതെ നിന്നത് .... നിന്റെ ഈ കണ്ണുകൾ നിറഞ്ഞത് ഞാൻ കാണാതിരിക്കാൻ അല്ലെ... """
ജെയിന്റെ നിറകണ്ണുകളിലേക്ക് ചൂണ്ടിക്കൊണ്ട് പ്രവി പറഞ്ഞു....
""എന്റെ കണ്ണുകൾ ഒന്നും നിറഞ്ഞിട്ടില്ല.... ""'
അവൾ അതും പറഞ്ഞു നിറകണ്ണുകൾ കൈ കൊണ്ട്
💬 Comments
View all comments