0%

Chapter Title : ജിമിൽ കണ്ട ബഹറിൻ [ആൽബി]

Author : alby Read All Parts 720
തേടലും ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്ന ജിമിലിന്,പുതിയ സാഹചര്യത്തിൽ അവയുടെ ഓർമ്മകളിൽ ജീവിക്കെണ്ട സ്ഥിതിയായിരുന്നു വന്നു ചേർന്നത്. മൈസൂരിലെ നഴ്സിംഗ് പഠനം കഴിഞ്ഞു ബംഗളൂരുവിൽ ജോലി നോക്കുന്ന സമയമാണ് ഏതൊരു മധ്യവർഗ കുടുംബങ്ങളിലെയും പോലെ ജിമ്മിലിനും പ്രവാസജീവിതം തിരഞ്ഞെടുക്കേണ്ടി വന്നത്.നഴ്സിങ് പഠനത്തിന്റെ ബാക്കിപത്രമായി ലഭിച്ച ബാധ്യതയും,മറ്റു പ്രാരാബ്ദങ്ങളും കൂടിയായപ്പോൾ അവൻ അന്നുവരെ അനുഭവിച്ചുകൊണ്ടിരുന്ന നേരംപോക്കുകൾ തൽക്കാലികമായി എങ്കിലും മാറ്റിവച്ചുകൊണ്ട് വിമാനം കയറുകയായിരുന്നു.
"അൽ-കൊബാർ"സൗദിയുടെ കിഴക്കൻ പ്രദേശം, സ്വദേശികളെക്കാൾ വിദേശികൾ കൂടുതലുള്ളയിടം.അവിടെയൊരു ഓയിൽ കമ്പനിയിലെ ഫസ്റ്റ് എയ്ഡ് ക്ലിനിക്കിലാണ് അവനിപ്പോൾ. അധികം തിരക്കില്ലാത്ത ജോലിയാണ് അതുകൊണ്ടുതന്നെ വിരസമായ ഇടവേളകളിൽ അവന് പലതും മിസ്സ്‌ ചെയ്തു.അങ്ങനെയുള്ള അവന്റെ വിരസമായ പ്രവാസജീവിതത്തിനിടയിൽ ജിമിലിന് കിട്ടിയ കൂട്ടായിരുന്നു റോയ്, ഒരു പാലാക്കാരൻ അച്ചായൻ.അതെ കമ്പനിയിലെ തന്നെ മെക്കാനിക്കൽ വിഭാഗം സൂപ്പർവൈസറാണയാൾ. ഒരേ ചിന്താഗതിയുള്ളവരായതുകൊണ്ട് പ്രായവ്യത്യാസം പോലും മറന്ന് അവർ കൂട്ടുകാരായി.അന്ന് മുതൽ അവൻ ശീലിച്ച നേരമ്പോക്കുകളിൽ ചിലത് പൂർണ്ണമായിട്ടല്ല എങ്കിലും അവന് തിരിച്ചുകിട്ടി.ആഴ്ച്ചയുടെ അവസാനങ്ങളിൽ റോയ് രഹസ്യമായി വാറ്റിയെടുക്കുന്ന തലച്ചാരായം അവനു പതിവായി. പുഴുങ്ങിയ മുട്ടയും കോഴിക്കോടൻ വിഭവങ്ങളും നല്ല പഴങ്ങളിട്ടു വാറ്റിയ ചാരായവും അവരുടെ അവധി ദിവസങ്ങൾക്ക് കൊഴുപ്പേകി.അപ്പഴും അവനിഷ്ട്ടപ്പെടുന്ന യാത്രയും വീണ്ടും സ്ത്രീസുഖം അറിയാനുള്ള ത്വരയും അവൻ അടക്കിനിർത്തി.അങ്ങനെയൊരു വാരാന്ത്യത്തിലെ സായാഹ്നം,കോബാറിന്റെ തെക്കേ അതിർത്തിയായ ഹാഫ് മൂൺ ബേയുടെ തീരത്ത് സമയം ചിലവിടുകയാണ്‌ അവർ.ബീച്ചിന്റെ ഒരു വശത്തായി അല്പം കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന പാറക്കൂട്ടത്തിലിരുന്ന് ശാന്തമായ കടലിന്റെ സൗന്ദര്യം ആസ്വദിക്കുന്ന സമയം.ചെറു തിരകൾ ഓളംതല്ലി വന്ന് ആ പാറക്കെട്ടിനെ ചുംബിച്ചു തിരിച്ചുപോകുന്നു. "റോയിച്ചാ"ആ നീലജലാശയത്തിന്റെ സൗന്ദര്യവും ആസ്വദിച്ചിരിക്കെ ജിമിൽ അയാളെ വിളിച്ചു. "എന്താടാ........"

💬 Comments

View all comments