Chapter Title : ജിമിൽ കണ്ട ബഹറിൻ [ആൽബി]
പോയി വരാം"
"അങ്ങോട്ട് പോയിട്ടിപ്പോ എന്തോന്ന് ചെയ്യാനാ?ഇവിടെ നമ്മുടെ രീതിയിൽ അങ്ങ് കൂടാന്നേ"
"ജിമിലെ......പതിനഞ്ചു കൊല്ലമായി ഞാൻ നമ്മുടെ കമ്പനിയില്.എനിക്ക് അറിയാത്തതൊന്നുമല്ല അവിടം.നീ
നിന്റെ ബോസിനെ ഒന്ന് പിടിച്ചാൽ കാര്യം നടക്കും.അവനും ഇടക്കിടെ പോകുന്നതാ"
"അതെ പുള്ളിയും ഇടക്ക് പറയും ഞാൻ ബഹറിൻ പോകുവാന്ന്.എന്താ കഥ?"
"ഡാ....നിന്റെ ബോസ്സ് ആ ഫിലിപ്പിനി മാത്രമല്ല,സൗദികളും പോകുന്നുണ്ട്.
അവന്മാർക്ക് ക്രോസ്സ് ചെയ്യാൻ എളുപ്പമാണ്,ജി സി സി മെമ്പറല്ലേ സൗദി"
"റോയിച്ചാ.......അപ്പൊ കാര്യമായി എന്തോ ഉണ്ടല്ലോ"
"അതേടാ,ഇവിടം കടന്നു പോകുന്നത് കള്ള് കുടിക്കാനും പെണ്ണ് പിടിക്കാനും തന്നാ.നിനക്ക് താല്പര്യമുണ്ടോ,എങ്കീ നമുക്കൊന്ന് പോയി വരാടാ"
അന്ന് വൈകിട്ടുള്ള സംസാരമാണ് അവനിൽ ബഹറിനിലേക്കുള്ള യാത്ര എന്നയാഗ്രഹത്തിന് ചിറകുമുളപ്പിച്ചത്
അത് മനസിലാക്കിയ റോയിയും അവന് അനുകൂലമായി നിന്നു.മുൻപ് പലവട്ടം ബഹറിൻ സന്ദർശിച്ചിട്ടുള്ള റോയിക്ക് അങ്ങോട്ടേക്ക് എങ്ങനെ പ്രവേശനം നേടാം എന്നതിനെക്കുറിച്ച്
ധാരണയുണ്ടായിരുന്നു.റോയിയുടെ
നിർദ്ദേശപ്രകാരം കമ്പനിയിൽ നിന്ന് ലീവും എക്സിറ്റ് ആൻഡ് റീ എൻട്രി പെർമിറ്റും സംഘടിപ്പിച്ച ജിമിൽ തന്റെ യാത്രക്ക് തയ്യാറെടുത്തു.അന്ന് യാത്ര പോകേണ്ട പുലരിയിലാണ് അവൻ പോത്തുപോലെ കിടന്ന് ഉറങ്ങിയതും.
*****
ഓരോന്നോർത്തുകൊണ്ട് ഫ്ളാറ്റിന് താഴെ പാർക്കിങ്ങിലെത്തുമ്പോൾ അവനെയും കാത്തു റോയ് അവിടെ ഉണ്ട്.കണ്ടതും ചുണ്ടിലിരുന്ന സിഗരറ്റ് താഴെയിട്ട് കാലുകൊണ്ട് ഞെരിച്ചു."നിന്റെ ശുഷ്‌കാന്തി കണ്ടപ്പോ തുടക്കം തന്നെ പോസ്റ്റ് തരുമെന്ന് കരുതിയില്ല"അവന്റെ ബാഗ് ഡിക്കി
തുറന്നു വക്കുന്നതിനിടയിൽ റോയ് പറഞ്ഞു."പറ്റിപ്പോയി റോയിച്ചാ.....വിട്ടുകള.
കാണാഞ്ഞപ്പൊ അങ്ങോട്ട് കേറി വന്നൂടാരുന്നൊ?"
"ഉടനെ പോവാനുള്ളതല്ലേ,അതാണ് മടിച്ചത്.പിന്നെ നീ എണീറ്റില്ലന്നുള്ളത് ഞാനറിഞ്ഞോ?പിന്നെ ഇവിടെയങ്ങു നിന്നു."
അവരെയും കൊണ്ട് വണ്ടി മുന്നോട്ട് നീങ്ങി.റോയ് ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ.കമ്പനിവകയായി റോയിക്ക് ഉപയോഗിക്കാൻ കിട്ടിയതാണാത്.
ഓരോന്ന് മിണ്ടിയും പറഞ്ഞും അവർ യാത്ര തുടർന്നു.പാലത്തിലേക്ക് കയറിയതും അവന്റെ യാത്രകളിലെ മറ്റൊരു ഏടായി മാറുകയായിരുന്നു അത്.രാമേശ്വരം പോയിട്ടുണ്ടെങ്കിലും ആദ്യമായാണ് കടൽപ്പാലത്തിലൂടെ മറ്റൊരു രാജ്യത്തേക്ക് കടക്കുന്നത്.
ഇടയിൽ ഏതാനും നിമിഷങ്ങൾ വണ്ടി സൈഡിലൊതുക്കി നീലപുതച്ച
ജലാശയത്തിന്റെ സൗന്ദര്യം കൺ കുളിർക്കെ കണ്ടാണ് അവർ ബോർഡറിലെത്തിയത്.അത്യാവശ്യം തിരക്കുണ്ട്.ഊഴം കാത്തു നിന്ന് സൗദി ഗേറ്റിൽ വെരിഫിക്കേഷനും കഴിഞ്ഞ ശേഷം അവർ ബഹറിൻ ഗേറ്റിലെത്തി.അവിടെയും പരിശോധനക്കായും വിസക്കായും കുറച്ചു സമയം.ഒടുവിൽ മൂന്ന് ദിവസത്തെ എൻട്രി
💬 Comments
View all comments