Chapter Title : ജിന്‍സി മറിയം 2 [ശ്യാം ബെന്‍സല്‍]
: അച്ഛാ ആ കുട്ടിയുടെ നമ്പര്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇവിടെ വാട്സപ് കോള്‍ ചെയ്യാന്‍ സാധിക്കില്ല. അത് ഇങ്ങോട്ട് വിളിക്കുമോ എന്ന് നോക്കട്ടെ. ഞാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്നു നോക്കാം അച്ഛാ. അച്ഛന്‍ ടെന്‍ഷന്‍ അടിച്ചു വല്ല അസുഖവും വരുത്തണ്ട. ഓക്കേ പറഞ്ഞു ഫോണ്‍ വച്ച്.
ഫോണ്‍ കട്ട് ചെയ്തു ഞാന്‍ വീണ്ടും വിളിച്ചത് ജെറ്റ് അറേഞ്ച് ചെയ്യുന്ന കമ്പനിയില്‍ ആണ്.. അവരോടു ഒരു സീറ്റ് കൂടി ഉണ്ടാകുമോ എന്ന് ചോദിച്ചു. ഒരു രക്ഷയും ഇല്ല സര്‍. രണ്ടു മൂന്നു ദിവസം കഴിഞ്ഞു ഒരു ട്രിപ്പ് നോക്കാം അതില്‍ സീറ്റ് നല്കാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു. എന്തെങ്കിലും ചാന്‍സ് ലാസ്റ്റ് മിനിറ്റില്‍ ഉണ്ടെങ്കില്‍ എന്നോട് പറയാന്‍ ഏല്‍പ്പിച്ചു ഫോണ്‍ ക്ട്ട് ചെയ്തു.
അപ്പോള്‍ മറ്റൊരു കോള്‍ വന്നു. UAE നമ്പര്‍ ആണ്. കോള്‍ എടുത്തു. എടുത്ത പാടെ അപ്പുറത്ത് നിന്ന്, “മിസ്റ്റര്‍ നിങ്ങളെന്തിനാണ് സഹായിക്കാം എന്നൊക്കെ പപ്പക്ക് വാക്ക് കൊടുത്തത്. നിങ്ങള്‍ക്കെന്നല്ല ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നറിയില്ലേ. ഇവിടെ മനുഷ്യന്‍ തലയ്ക്കു വട്ടു പിടിച്ചു നില്‍ക്കുമ്പോള്‍ ആണ് പപ്പയും കൂട്ടുകാരനും ചേര്‍ന്ന് ഓരോ തമാശകള്‍.
അവള്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അച്ഛനെ ഓര്‍ത്താണ് ഞാന്‍ തിരിച്ചൊന്നും പറയാതിരുന്നത്. അവളുടെ മാനസിക അവസ്ഥയും എനിക്ക് മനസിലായി. അവള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു.
ജിന്‍സിയിങ്ങനെ കോപിക്കേണ്ട കാര്യമില്ല. ഇവിടെ എവിടെയാണ് ഉള്ളത്. ഞാന്‍ എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ്ല്‍ ഉണ്ട്. എവിടെയാണെന്ന് പറയു. നമുക്ക് നേരില്‍ കാണാം. എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ എന്ന് നോക്കാം. എന്‍റെ അച്ഛന്‍
💬 Comments
View all comments