Chapter Title : ജിന്‍സി മറിയം 2 [ശ്യാം ബെന്‍സല്‍]
ആണ്. നിങ്ങള്‍ ആരാ ?
ഞാന്‍ : ഞാന്‍ ശ്യാം, എന്‍റെ ഫാദര്‍ വിളിച്ചു തന്നതാണ് ഈ നമ്പര്‍. ശ്യാം കാര്യം മുഴുവന്‍ അവനോടു പറഞ്ഞു.
സാം : ചേട്ടാ നിങ്ങടെ കോള്‍ ഞാന്‍ കണ്ടതാ. തിരിച്ചു ISD വിളിക്കാന്‍ ഉള്ള പൈസ ഇതില്‍ ഇല്ലായിരുന്നു. എന്‍റെ ഭാര്യ ഒക്കെ ശരിയാ എല്ലാം തന്നിഷ്ടം ആണ്. ഇപ്പോള്‍ ഇത്രയും ചെയ്തു വച്ചിട്ട് എന്നോട് വിളിച്ചു പൈസ ചോദിച്ചാല്‍ ഞാന്‍ എവിടുന്നു എടുത്തു കൊടുക്കാന്‍. ഞാന്‍ അവളോട് തിരിച്ചു നാട്ടില്‍ പോകാന്‍ പറഞ്ഞു. അവിടെ അത്ര ദിവസം ക്വരന്റൈന്‍ ഹോട്ടലില്‍ കൊടുക്കാന്‍ ഒന്നും പൈസ ഞാന്‍ കൂട്ടിയാല്‍ കൂടില്ല ഇപ്പോള്‍. ഞാന്‍ ഇവിടെ ചെറിയൊരു ജോലിയില്‍ ആണ്. വലിയ സാലറി ഒന്നും ഇല്ല. കൊറോണ കാരണം മൂന്നാല് മാസം റൂമിലിരുന്നു. ഇപ്പോള്‍ ജോലി തുടങ്ങിയെങ്കിലും മൂന്നു മാസമായി സാലറി കിട്ടിയിട്ട്. അവള്‍ എന്നെ വിളിച്ചു ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. എന്‍റെ കയ്യില്‍ ഇല്ല. അവളിനി അങ്ങോട്ട് വരില്ല. വിസ തീരട്ടെ. അല്ലാതെ എന്താ ചെയ്യുക.
ശ്യാം അകെ കണ്ഫ്യുഷന്‍ ആയി. ഇതൊക്കെ എന്നോട് എന്തിനാ പറയുന്നേ. ഇനി ഇയാള്‍ ഞാന്‍ അവളുടെ ബോസ് വല്ലതും ആണെന്ന് കരുതി കാണുമോ? അയാള്‍ പിന്നെയും ജിന്‍സിയെ കുറ്റം പറഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കു കയറി ഞാന്‍ എന്തെങ്കിലും പറയാന്‍ അയാള്‍ സമ്മതിക്കുന്നില്ല..
എങ്കിലും ഞാന്‍ പറഞ്ഞു “ഓക്കേ സാം ഞാന്‍ ഫാദര്‍ പറഞ്ഞത് കൊണ്ട് വിളിച്ചതാണ്. ഇതൊന്നും എനിക്കറിയില്ലായിരുന്നു. എന്‍റെ ഫ്ലൈറ്റ് ടൈം ആകുന്നു. ബൈ പിന്നെ കാണാം.” ഇത്രയും പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട്
💬 Comments
View all comments