Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
നല്ല ധൈര്യം തോന്നുന്നു. ആദ്യം വിളിച്ചപ്പോള്‍ എന്‍റെ പെരുമാറ്റം മൂലം അഹങ്കാരിയായ ഇവളെ ഒന്നും സഹായിക്കണ്ട എന്ന് മാഷിന് വിചാരിക്കാമായിരുന്നു. അങ്ങനെ ചെയ്തില്ലല്ലോ. മാഷിന്‍റെ വലിയ മനസാണ്.
മതി പൊക്കിയത്. എനിക്ക് താല്പര്യം ഇല്ല. എപ്പഴും പോസിടിവ് ആയി ചിന്തിക്കുക. ഈ ലോകത്ത് ആരെങ്കിലും ഒക്കെ ആരെയെങ്കിലും ഒക്കെ സഹായിക്കാന്‍ ഉണ്ടാകും. ഇതുപോലും എന്‍റെ ഒരു സുഹൃത്ത് വഴി വന്ന സഹായം ആണ്. അതുകൊണ്ട് ക്രെഡിറ്റ് ഒന്നും എനിക്ക് വേണ്ട. തല്‍കാലം വീട്ടില്‍ പറയണ്ട. ഫ്ലൈറ്റില്‍ കയറിയ ശേഷം ഞാന്‍ പറയാം.
അത് കേട്ടപ്പോള്‍ അവള്‍ പറഞ്ഞു, കയറിയിട്ടും പറയണ്ട ഹസ്ബന്‍ഡ് അറിയണ്ട ഇപ്പോള്‍. ഞാന്‍ അവിടെ എത്തിയിട്ട് ഞാന്‍ വിളിച്ചു പറയാം. അതാണ് നല്ലത്. ഞാന്‍ പോകില്ല , പോകരുത് എന്ന് ആഗ്രഹിക്കുന്ന അയാള്‍ തല്‍ക്കാലം അറിയണ്ട.
എനിക്ക് കൌതുകം തോന്നി എങ്കിലും ശരി എന്ന് പറഞ്ഞു ഞാന്‍ തിരിഞ്ഞു വാഷ് റൂമിലേക്ക് പോയി. തിരികെ വന്നു വീണ്ടും ചെയറില്‍ ഇരുന്നു മയങ്ങി.
ഇടയ്ക്കു പരസ്പരം എന്തെങ്കിലും ഒക്കെ സംസാരിക്കും. ചിരിക്കും. ആദ്യം ഞങ്ങള്‍ക്കിടയില്‍ തോന്നിയ ഒരു അകലം ഇപ്പോള്‍ ഇല്ല എന്ന് മനസിലായി. എങ്കിലും ജിന്‍സി അവളെക്കുറിച്ച് ഒന്നും വിട്ടു പറയുന്നില്ല. അവളുടെ ലൈഫില്‍ എന്തൊക്കെയോ കുഴപ്പങ്ങള്‍ ഉണ്ടെന്നു മാത്രം മനസിലായി.
ഇടയ്ക്കു അന്‍സാര്‍ വിളിച്ചു. ടിക്കറ്റ് സുഹൃത്തിന് കൊടുത്തെന്നു അവന്‍ അറിഞ്ഞിരുന്നു. കുറെ നേരം മറ്റു പല കാര്യങ്ങളും സംസാരിച്ച ശേഷം അവന്‍ വേറെ വഴി നോക്കുന്നുണ്ട്. ശരിയാകും എന്ന് പറഞ്ഞു കട്ട് ചെയ്തു.
ഏകദേശം അഞ്ചു മണി ആയപ്പോള്‍ ഞങ്ങള്‍ ഇരിക്കുന്ന
💬 Comments
View all comments