Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
ചോദ്യം വന്നത്. പരിഭവം പറയും എന്ന് ഓര്‍ത്തെങ്കിലും അതില്ലാതെ കാര്യം മനസിലാക്കിയാണ് അവള്‍ പ്രതികരിച്ചത്. എനിക്കതില്‍ അത്ഭുതം തോന്നിയില്ല. എല്ലായ്പോഴും അവള്‍ അങ്ങനെയാണ്. അതുകൊണ്ട് തന്നെയാണ് കല്യാണം കഴിഞ്ഞ ശേഷം അതിനു മുന്‍പുള്ള ഒരു ജീവിതത്തില്‍ നിന്നും തീര്‍ത്തും മാറിയത്. അങ്ങനെ ആലോചന കാട് കേറുന്ന ഇടയില്‍ എന്‍റെ മറുപടി കേള്‍ക്കാത്തത് കൊണ്ട് അവള്‍ വീണ്ടും ഏട്ടാ എന്ന് വിളിച്ചു. ഞാന്‍ ഉടന്‍ തന്നെ തിരിച്ചു നടന്ന കാര്യങ്ങള്‍ പറയാന്‍ തുടങ്ങി. ജിന്‍സിയുടെ പ്രതികരണം വരുന്ന ഭാഗം ഒഴികെ ബാക്കി എല്ലാം പറഞ്ഞു. അവളുടെ ഭര്‍ത്താവു പറഞ്ഞതും കൂടി പറഞ്ഞു കഴിഞ്ഞപ്പോള്‍ വൈഫ് പറഞ്ഞു.
ഏട്ടാ തോമസ് അങ്കിള്‍ അകെ ടെന്‍ഷനില്‍ ആണ്. അവരുടെ കാര്യം കഷ്ടത്തില്‍ ആണ്. ജിന്‍സിയുടെ ജോലി കൂടി ഇല്ലെങ്കില്‍ കഷ്ടമാകും എന്നാണ് ഇവിടെ പറഞ്ഞത്. അങ്കിള്‍ ഒന്നും നന്നായി കഴിക്കുന്നില്ല ഇവിടെ വന്നിട്ട്. വലിയ ടെന്‍ഷന്‍ പോലെ തോന്നി. ജിന്‍സിയുടെ ഫാമിലി ലൈഫും നല്ല സുഖത്തില്‍ അല്ലെന്നാണ് തോന്നുന്നത്. അവള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
എട്ടന് എങ്ങനെ ഹെല്പ് ചെയ്യാന്‍ പറ്റുക. പറ്റുമെങ്കില്‍ ചെയ്യുക. ഒരുപാടു റിസ്ക് ഒന്നും എടുക്കണ്ട. നമുക്ക് എല്ലാവരെയും സഹായിക്കാന്‍ സാധിക്കില്ലല്ലോ. നമ്മുടെ കയ്യില്‍ അല്ലല്ലോ. അവള്‍ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു, ആ സംഭാഷണം തുടരാന്‍ എനിക്ക് താല്പര്യം തോന്നിയില്ല. ഞാന്‍ നോക്കാം എന്ന് പറഞ്ഞ ശേഷം വീട്ടുകാര്യങ്ങള്‍ ഒക്കെ ചോദിച്ചു. ഇവിടുന്നു ഫ്ലൈറ്റില്‍ കേറും മുന്‍പ് വിളിക്കാം എന്ന് പറഞ്ഞു കോള്‍ കട്ട് ചെയ്തു.
തിരിഞ്ഞു നോക്കുമ്പോള്‍ ജിന്‍സി എന്നെതന്നെ നോക്കി ഇരിക്കുന്നതാണ് കണ്ടത്. ഞാന്‍ പതിയെ അവളുടെ അടുത്തേക്ക്
💬 Comments
View all comments