0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.6K

നടന്നടുത്തു. അടുത്തെത്തിയപ്പോള്‍ അവള്‍ പതിയെ എഴുനേല്‍ക്കാന്‍ തുടങ്ങി. ഞാന്‍ കൈകൊണ്ടു ഇരിക്കാന്‍ ആംഗ്യം കാണിച്ചപ്പോള്‍ വേഗത്തില്‍ തന്നെ അവള്‍ ഇരുന്നു. ഞാന്‍ അടുതെത്തി അവളുടെ മുഖത്തേക്ക് നോക്കി. കണ്ണുകള്‍ കലങ്ങി കിടപ്പുണ്ട്. കരഞ്ഞത് പോലെ തോന്നുന്നു. ഞാന്‍ അവളുടെ അടുത്തേക്ക് ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ അടുത്തുള്ള കസേരയിലേക്കും എന്‍റെ മുഖത്തേക്കും അവള്‍ മാറിമാറി നോക്കി. കസേരയില്‍  ക്രോസ് സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു.  കൊറോണ പ്രോട്ടോക്കോള്‍. ഫോണ്‍ അടുത്തുള്ള പ്ലഗ് പോയിന്‍റില്‍ ചാര്‍ജ് ചെയ്യാന്‍ ഇട്ട ശേഷം  ഒരു കസേര വിട്ടുള്ള കസേരയില്‍ ഇരുന്നു. ജിന്‍സി എന്‍റെ പ്രവര്‍ത്തികള്‍ തന്നെ നോക്കി ഇരിക്കുന്നു. ഞാന്‍ അക്രമിക്കുമോ എന്നുള്ള പേടി ആണെന്ന് തോന്നുന്നു. ഓര്‍ത്തപ്പോള്‍ ഉള്ളില്‍ ചിരി പൊട്ടിയെങ്കിലും അത് പ്രകടിപ്പിക്കാതെ ഗൌരവത്തോടെ തന്നെ അവളെ നോക്കി. എന്‍റെ കണ്ണുകളെ നേരിടാന്‍ ആവാത്തപോലെ അവള്‍ നോട്ടം മാറ്റിക്കളഞ്ഞു.

അവളെ തെറി വിളിച്ചതിനാല്‍ എങ്ങനെ സംസാരിച്ചു തുടങ്ങും എന്നുള്ള ഒരു ചമ്മല്‍ എനിക്കും ഉണ്ടായിരുന്നു. എന്നാലും സംസാരിക്കണമല്ലോ. ഞാന്‍ പതിയെ ഒന്ന് ചുമച്ചു. അവള്‍ എന്നെ തിരിഞ്ഞു  നോക്കി. ഞാന്‍ പറഞ്ഞു തുടങ്ങി...

സീ ജിന്‍സി... മോശമായി സംസാരിച്ചതില്‍ സോറി. പെട്ടന്ന് ദേഷ്യം വന്നതുകൊണ്ട് ആണ്. നിന്നെ അപമാനിക്കണം എന്ന് ഞാന്‍ വിചാരിച്ചില്ല. നിന്‍റെ അപ്പന്‍ എന്‍റെ വീട്ടില്‍ ഉണ്ട്. അദ്ദേഹം നല്ല ടെന്‍ഷനില്‍ ആണ്. എന്‍റെ അച്ഛനും, വൈഫും പറഞ്ഞ കാര്യങ്ങള്‍ മാത്രമേ നിന്നെക്കുറിച്ചു എനിക്കറിയു. അവര്‍ നിന്നെ എങ്ങനെയെങ്കിലും സഹായിക്കാന്‍ ആണ് പറഞ്ഞത്. അതിനു വേണ്ടി നിന്നോട് സംസാരിക്കാന്‍ ആണ് ഞാന്‍ ശ്രമിച്ചത്‌.

നീ കരുതുന്നപോലെ ഞാന്‍ ഇവിടെ പെട്ട് കിടക്കുവല്ല.

💬 Comments

View all comments