Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
ഞാന്‍ ഇന്ന് നൈറ്റ് ഫ്ലൈ ചെയ്യും. ഇവിടെ നിന്ന് ചാര്‍ട്ടര്‍ ചെയ്തു പോകുന്ന ഒരു ഫ്ലൈറ്റില്‍ ഒരു സീറ്റ് എനിക്ക് കിട്ടിയതുകൊണ്ടാണ് ഇവിടെ വന്നത്. നിന്‍റെ കാര്യം അറിഞ്ഞപ്പോള്‍ അതെ ഫ്ലൈറ്റില്‍ തന്നെ ഒരു സീറ്റ് കിട്ടുമോ എന്നാണ് ഞാന്‍ ശ്രമിക്കുന്നത്. അതിനെക്കുറിച്ച് സംസാരിക്കാന്‍ ആണ് ബന്ധപ്പെടാന്‍ ശ്രമിച്ചത്. ഇപ്പോള്‍ അതില്‍ സീറ്റ് ഫുള്‍ ആണ്. എന്തെങ്കിലും ഒരു ഓപ്ഷന്‍ ഉണ്ടെങ്കില്‍ അവര്‍ ബന്ധപ്പെടാം എന്നാണ് പറഞ്ഞത്. രണ്ടു ദിവസം കഴിഞ്ഞു ഇതേപോലെ മറ്റൊരു ചാര്‍ട്ടര്‍ ഫ്ലൈറ്റ് ഉണ്ട്. ഇതില്‍ സീറ്റ് ഇല്ലെങ്കില്‍ അതില്‍ റെഡിയാക്കി തരാന്‍ ശ്രമിക്കാം. ഇതാണ് ഈ ചെറിയ സമയത്തില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന സഹായം. ഇനി നിങ്ങളുടെ സൗകര്യം പോലെ ആലോചിച്ചു പറ. ഞാന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
അവള്‍ തിരിച്ചു എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ അവളുടെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. ഫോണിലേക്ക് ഒന്ന് നോക്കി എന്‍റെ മുഖത്തേക്ക് അറ്റന്‍ഡ് ചെയ്തോട്ടെ എന്ന് അനുവാദം ചോദിക്കുന്ന പോലെ ഒന്ന് നോക്കി. ഞാന്‍ മുഖം കൊണ്ട് കോള്‍ എടുക്കാന്‍ ആംഗ്യം കാണിച്ചു. അവള്‍ ഫോണ്‍ എടുത്തു ചെവിയോടു ചേര്‍ത്തു. അപ്പുറത്ത് നിന്നുള്ള സംസാരം കേട്ടിട്ട് ആകണം പെട്ടന്നു മുഖം മാറി. ഇടം കണ്ണുകൊണ്ട് എന്നെയൊന്നു നോക്കിയ ശേഷം എണീറ്റ് ദൂരെ മാറി നിന്ന് സംസാരിക്കാന്‍ തുടങ്ങി. രണ്ടു മിനിറ്റ് നീണ്ട കോള്‍ കട്ട് ചെയ്തു തിരികെ നടക്കുമ്പോള്‍ ഫേസ് ഷീല്‍ഡിനുള്ളില്‍ കയ്യിട്ടു അവള്‍ കണ്ണ് തുടക്കുന്നത് കാണാമായിരുന്നു. എന്തായാലും നല്ലൊരു കോള്‍ ആയിരുന്നില്ല എന്ന് മനസിലായി. അവള്‍ തിരികെ എന്‍റെ അടുത്തേക്ക് എത്തിയ
💬 Comments
View all comments