Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
ആക്കും. പൈസ കുറച്ചു കൂടുതല്‍ ആകും. അത് നോക്കണ്ട. നിനക്ക് പോകേണ്ടത് അത്യാവശ്യം ആണെങ്കില്‍ അത് നമുക്ക് സെറ്റ് ആക്കാം. പോകുന്നില്ലെങ്കില്‍ നീ ഇറങ്ങ്. ഇവിടെ സ്റ്റേ ചെയ്യാം. എന്നിട്ട് ഒരു സെറ്റപ്പ് റെഡി ആകുമ്പോള്‍ പോകാം.
അത് കേട്ടു ഞാന്‍ പറഞ്ഞു അത്യാവശ്യം ഇല്ലെങ്കില്‍ കൂടി ഇപ്പഴെങ്കിലും പോയില്ലെങ്കില്‍ കുറെ നഷ്ടം ഉണ്ടാകും. ബിസിനസ് ചിലപ്പോള്‍ കയ്യില്‍ നിന്നും പോകും. അതുകൊണ്ട് അവര്‍ വിളിക്കട്ടെ ഞാന്‍ സംസാരിച്ചു നോക്കട്ടെ എങ്ങനെ ആണെന്ന്. പൈസ കുഴപ്പമില്ല. ഓണ്‍ലൈന്‍ ട്രാന്‍സ്ഫ്ര്‍ ചെയ്യാമല്ലോ. അവര്‍ വിളിക്കട്ടെ.
ശരി ശ്യാം. പൈസ ഞാന്‍ കൊടുത്തോളം. അത് പ്രോബ്ലം അല്ല. അപ്പോള്‍ ശരി ബൈ. ഒരു സൂം മീറ്റിംഗ് ഉണ്ട്. പിന്നെ വിളിക്കാം.
ഓകെ ബൈ ഡാ..
ഫോണ്‍ കട്ട് ചെയ്തു, ഞങ്ങള്‍ തമ്മില്‍ അങ്ങനെയാണ് കാഷ് ഡീലിംഗ്. ചോദ്യം ഒന്നും ഇല്ല, രണ്ടുപേരും പരസ്പരം ഹെല്പ് ചെയ്തിട്ട് മറക്കാതെ സെറ്റില്‍ ചെയ്യും. ഒരല്പം ആശ്വാസം തോന്നി. എന്തെങ്കിലും ആകട്ടെ നോക്കാം.
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ വിളിച്ചു. ഫ്ലൈറ്റിന്‍റെ കാര്യങ്ങള്‍ പറഞ്ഞു. മൂന്നാല് എയര്‍പോര്‍ട്ടുകള്‍ ടച് ചെയ്തു പോകുന്ന ഫ്ലൈറ്റ് ആണ്. 24 മണിക്കൂറില്‍ കൂടുതല്‍ സമയം എടുക്കും അവിടെ എത്താന്‍ എന്ന് പറഞ്ഞു. റേറ്റ് പറഞ്ഞത് ഞാന്‍ നേരത്തെ ചാര്‍ട്ടര്‍ ഫ്ലൈറ്റില്‍ എടുത്തതിലും വളരെ കുറവാണു. അത് കേട്ടപ്പോള്‍ എനിക്ക് അല്പം കണ്ഫ്യുഷന്‍ ആയെങ്കിലും ഓക്കേ പറഞ്ഞു. ബാകി കാര്യങ്ങള്‍ മെയില്‍ ചെയ്യാമെന്ന് പറഞ്ഞു. ഡീറ്റെയില്‍സ് പറഞ്ഞു കൊടുത്തു ഫോണ്‍ കട്ട് ചെയ്തു.
ഉടന്‍ തന്നെ അന്‍സാര്‍നെ വിളിച്ചു എന്‍റെ ഡൌട്ട്
💬 Comments
View all comments