Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
ഗുളിക പോലെ എന്തോ കൊണ്ട് ഇട്ടു തരാന്‍ ശ്രമിച്ചു. ഞാന്‍ അതും തുപ്പി. അവന്‍ ദേഷ്യം വന്നു എന്നെ പിടിച്ചു തള്ളി. ഞാന്‍ അവിടുന്ന് ഇറങ്ങി പോന്നു. അവിടെ വച്ചാണ് ഞാന്‍ “ഇവ” യെ (ഇവാന്‍ജലില്‍) പരിചയപ്പെടുന്നത്. ഞാന്‍ പുറത്തു ഇറങ്ങി നില്‍ക്കുമ്പോള്‍ ഇവ എനിക്കൊപ്പം ഇറങ്ങി വന്നു കാര്യം തിരക്കി. ഞാന്‍ കരഞ്ഞു പോയി. അവള്‍ എന്നെ ആശ്വസിപ്പിച്ച ശേഷം എന്നെ ഒരു യൂബര്‍ വിളിച്ചു വിട്ടു. അവള്‍ എന്‍റെ നമ്പര്‍ എടുത്ത ശേഷം പറഞ്ഞു നാളെ വിളിക്കാം എന്ന്.
രണ്ടു ദിവസം കഴിഞ്ഞു ഇവ വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചു ഷോപ്പിങ്ങിനു പോയി. നല്ല ഫ്രണ്ട്സ് ആയി. ഇടയ്ക്കിടെ കാണാന്‍ തുടങ്ങി. അവള്‍ക്കു ഒരുപാടു ഫ്രണ്ട്സ് ഉണ്ട്. ഇവ ഒരു മോഡേന്‍ പെണ്ണാണ്. അവള്‍ ചെയ്യാത്ത കാര്യങ്ങള്‍ ഒന്നും ഇല്ല. ഒന്നില്‍ കൂടുതല്‍ ബോയ്‌ഫ്രണ്ട്സ് വരെ ഉണ്ട്. ഞാനും അവളെപ്പോലെ ഒക്കെ ആണെന്നാണ് ആദ്യം അവള്‍ കരുതിയത്. എന്‍റെ കാര്യങ്ങള്‍ ഒക്കെ അറിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു. ഇപ്പോള്‍ ഉള്ള എന്‍റെ റിലേഷന്‍ നല്ലതിനല്ല. അവന്‍ ആള് ശരിയല്ല. അത് ഒഴിവാക്കുന്നതാണ് നല്ലതെന്ന്.
ഞാനും അവനെ ഇനിയും മുന്നോട്ടു കൊണ്ടുപോകണ്ട എന്ന് ഓര്‍ത്തിരുന്നു. ചേച്ചി ഇഷ്ടമുള്ള ആളെ കെട്ടിയാണ് ഞങ്ങളുടെ കുടുംബം തന്നെ ഇങ്ങനെ ആയതു. അതുകൊണ്ട് ഞാന്‍ പപ്പ പറയുന്ന ആളെ കെട്ടാം എന്നൊക്കെ ആലോചിച്ചു തുടങ്ങി. ഇവ അവനെക്കുറിച്ചു കുറെ കാര്യങ്ങള്‍ പറഞ്ഞു തന്നു. പറയുക മാത്രം അല്ല ഞാന്‍ നേരിട്ട് കാണുകയും ചെയ്തു. ഇവ ലൈഫ് ആസ്വദിക്കുന്ന കൂട്ടത്തില്‍ ആണെങ്കിലും അവള്‍ എന്നെ
💬 Comments
View all comments