Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
ആണെന്ന് കരുതിക്കാണും. പിന്നെ അവളിപ്പോള്‍ അങ്ങനെ വിചാരിച്ചാല്‍ എന്താണ് എന്ന് പെട്ടന്ന് തന്നെ ഓര്‍ത്തു ഞാന്‍ സംയമനം വേണ്ടെടുത്തു. ഞാന്‍ എണീറ്റ് പോയി അവിടെയുള്ള ഒരു കഫറ്റിരിയയില്‍ നിന്നും രണ്ടും സാന്ഡ്വിച്ചും ജ്യൂസും വാങ്ങി വന്നു. എയര്‍പോര്‍ട്ട് സജീവമല്ലത്തതിനാല്‍ ഒന്നോ രണ്ടോ ഷോപ്പുകള്‍ മാത്രമേ ഉള്ളു. ഒരെണ്ണം അവള്‍ക്കു നേരെ നീട്ടി. ആദ്യം മടിച്ചെങ്കിലും പിന്നീടു വാങ്ങി..
കഴിക്കുന്നതിനിടയില്‍ അവള്‍ ഒന്ന് കൂടി മുരടനക്കി, എന്നിട്ട് എന്നോടായി ചോദിച്ചു. ഫ്ലൈറ്റിന്റെ കാര്യം വല്ലതും അറിഞ്ഞോ? ഞാന്‍ പെട്ടന്ന് അവളുടെ നേര്‍ക്ക് തിരിഞ്ഞു, അവര്‍ വിളിക്കും എന്നാണ് പറഞ്ഞത്. പത്തു മിനിറ്റ് കൂടി നോക്കാം. അതുകഴിഞ്ഞ് അങ്ങോട്ട് വിളിക്കാം എന്ന് ഞാന്‍ പറഞ്ഞു.
അവള്‍ക്കെന്തോ പറയാന്‍ തുടങ്ങിയിട്ട് സങ്കോചത്തോടെ എന്നെ നോക്കി. അവള്‍ എന്‍റെ മുഖത്തേക്ക് പരുങ്ങലോടെ നോക്കിയിട്ട് ഒരു കാര്യം ചോദിയ്ക്കട്ടെയെന്നു ചോദിച്ചു. യെസ് യു കാന്‍ എന്ന് പറഞ്ഞു അവള്‍ക്കെന്താ ചോദിയ്ക്കാന്‍ എന്ന് ചിന്തിച്ചു. മടിച്ചു മടിച്ചു അവള്‍ പറഞ്ഞു തുടങ്ങി, സര്‍.. അത്.. ആദ്യം മോശമായി പെരുമാറിയതിന് സോറി. സഹായിക്കാന്‍ വരുന്ന പല ആളുകളുടെയും ഉദ്ദേശം മറ്റു പലതുമാണ്. ഹസ്ബന്‍ഡ്ന്‍റെ കൂട്ടുകാര്‍ പോലും പലതവണ അങ്ങനെ സഹായിക്കാന്‍ വന്നിട്ടുണ്ട്. അതുകൊണ്ട് എനിക്കിപ്പോള്‍ എല്ലാരോടും ദേഷ്യമാണ്. അതുകൊണ്ടാണ് പെട്ടന്ന്. സോറി. സര്‍നെ ഇന്സല്‍റ്റ് ചെയ്യാന്‍ വേണ്ടി അല്ല. എന്‍റെ ഒരു മാനസിക അവസ്ഥയില്‍ അങ്ങനെ സംഭവിച്ചതാണ്. പപ്പയോടും, സര്‍ന്‍റെ അച്ഛനോടും ഒന്നും പറയല്ലേ.
ഞാന്‍ അതുകേട്ട് മറുപടി ഒന്നും പറഞ്ഞില്ല. അവള്‍ പറയുമ്പോള്‍ കണ്ണുകളുടെ ചലനവും വാക്കുകളുടെ ഭംഗിയും കേട്ട് അങ്ങനെ ഇരുന്നു. അവള്‍ വീണ്ടും
💬 Comments
View all comments