Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
പറഞ്ഞു തുടങ്ങി. അവള്‍ പറയുമ്പോള്‍ ഇടയ്ക്കിടെ ഇംഗ്ലീഷ് കടന്നു വരുന്നുണ്ട്. വളരെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കുന്നു. നല്ല ആക്സന്റ്. ഒരു നാട്ടിന്‍ പുറത്തെ കുട്ടി ഇങ്ങനെ സംസാരിക്കുന്നതു കൌതുകമുണ്ടായി. അവളുടെ കണ്ണുകളുടെ ഭംഗി എന്നെ വീണ്ടും വീണ്ടും കോര്‍ത്ത് വലിക്കുന്ന പോലെ തോന്നി. മുഖത്ത് നിന്നും കണ്ണെടുക്കാന്‍ കഴിയുന്നില്ല.
ഒരു ചാര്‍ട്ടര്‍ ഫ്ലൈറ്റ് എന്ന് പറയുമ്പോള്‍ കൊറേ പൈസ ആകില്ലേ? അത്ര പൈസ ഒന്നും ഉണ്ടാകില്ല എന്‍റെ കയ്യില്‍. ഹസ്ബന്‍ഡ് ആണ് നേരത്തെ വിളിച്ചത് പുള്ളി നാട്ടിലേക്കു ഒരു ടിക്കറ്റ് റെഡിയാക്കാന്‍ ട്രൈ ചെയ്യുന്നത് എന്ന് പറഞ്ഞു. എനിക്ക് തന്നെ എന്താണ് ചെയ്യുക എന്ന് അറിയാത്ത അവസ്ഥ ആണ്. എനിക്ക് സര്‍നെ ഒരുപാടു ബുദ്ധിമുട്ടിക്കാന്‍ ഇഷ്ടമില്ല. എനിക്ക് മറ്റന്നാള്‍ മിഡ്നൈറ്റ്നു മുന്‍പ് അവിടെ ഇറങ്ങിയില്ലെങ്കില്‍ എന്‍റെ വിസ കാന്‍സല്‍ ആകും. അതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞു പോയിട്ട് കാര്യമില്ല. അവിടെ എത്തിയാലും ഇത്രയും ദിവസം ക്വാറന്റൈന്‍ ഉണ്ടല്ലോ. അതും നല്ല കോസ്റ്റ്ലി ആണല്ലോ. സൊ ഞാന്‍ തിരികെ നാട്ടില്‍ പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു. ഇതു പറഞ്ഞപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു. വേഗം മുഖം കുനിച്ചു കയ്യിലിരുന്ന ടിഷ്യുകൊണ്ട് കണ്ണ് തുടച്ചു ദൂരേക്ക് നോക്കിയിരിപ്പായി.
ഞാനും എന്ത് പറയണം എന്ന് അറിയാതെ അവളെ നോക്കി. കഴിച്ചു എഴുന്നേറ്റു ജ്യൂസു കുടിച്ചു വേസ്റ്റ് ബിന്നില്‍ ഇട്ട ശേഷം ഒന്നുകൂടി ഫ്ലൈറ്റ് റെഡിയാക്കിയ ഓഫിസില്‍ വിളിക്കാം എന്ന് ഓര്‍ത്തു ചാര്‍ജില്‍ കുത്തിയ ഫോണ്‍ ഊരി എടുത്തു നടന്നു. നേരത്തെ വിളിച്ച ആളിനെ തന്നെ വിളിച്ചു. പെട്ടന്ന് തന്നെ കോള്‍ കണക്റ്റ് ആയി,
💬 Comments
View all comments