0%

Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]

Author : Kambikathakal Read All Parts 1.6K

ജോലി തെണ്ടി. കഷ്ടപ്പാടും സങ്കടവും നിറഞ്ഞ സുഖമുള്ള ആ ഓര്‍മകളില്‍കൂടി ഒരു നിമിഷം പിന്നിലേക്ക്‌ പോയി. രണ്ടു പേരും ഒരേപോലെയാണ് വളര്‍ന്നത്‌. ഇന്ന് അവനും അബുദാബിയില്‍ സ്വന്തമായി ബിസിനസ് നടത്തുന്നു. ഒരാവശ്യം വന്നാല്‍ പരസ്പരം മനസ് നിറഞ്ഞു കൂടെ നില്‍ക്കുന്ന സൌഹൃദം. ഓര്‍മയില്‍ കൂടി സഞ്ചരിക്കുമ്പോള്‍ അവന്‍റെ കോള്‍ വന്നു. അവനോടു കാര്യം പറഞ്ഞു. അച്ഛന്റെ ഇടപെടലും , ജിന്‍സിയാണ് ആളെന്നും പറഞ്ഞില്ല. ഒരു സുഹൃത്ത്‌ ആണെന്ന് പറഞ്ഞത്. അവന്‍ കമ്പനി മുതലാളിയെ വിളിച്ചിട്ട് തിരികെ വിളിക്കാം എന്ന് പറഞ്ഞു. ഞാന്‍ തിരികെ വന്നു കസേരയില്‍ ഇരുന്നു. ജിന്‍സി അപ്പോഴും ദൂരേക്ക്‌ നോക്കി ഇരിക്കുകയാണ്. ഞാന്‍ മുന്നോട്ടാഞ്ഞു ആ മുഖത്തേക്ക് നോക്കി. കണ്ണ് നിറഞ്ഞു ഒഴുകുകയാണ് എന്ന് മനസിലായി. എനിക്ക് പെട്ടന്ന് മനസലിവ് ഉണ്ടാകുന്നതല്ല. എന്നാല്‍ അവളോട്‌ എന്തോ ഒരു ഇഷ്ടം തോന്നി. എങ്ങനെയെങ്കിലും സഹായിക്കണം എന്ന തോന്നല്‍ ഉണ്ടായി.

ഞാന്‍ അവളുടെ നേര്‍ക്ക്‌ തിരിഞ്ഞു വിളിച്ചു ജിന്‍സി...

അവള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി മുഖമുയര്‍ത്തി എന്നെ നോക്കി. ഒരുപാടു സംഘര്‍ഷം അനുഭവിക്കുന്നു എന്നവളുടെ മുഖം പറയുന്നുണ്ട്.

ഞാന്‍ പറഞ്ഞു തുടങ്ങി... ജിന്‍സി ഞാന്‍ ഈ ദുബായില്‍ ഒന്നര വര്‍ഷത്തോളം ഒരു പ്രതീക്ഷയും ഇല്ലാതെ അലഞ്ഞിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഫുഡ് പോലും കഴിക്കാന്‍ പൈസ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നിങ്ങളുടെ അവസ്ഥ എത്രയോ ഭേദമാണ്. നിങ്ങള്‍ക്കൊരു ജോലി ഉണ്ട് സാലറി ഉണ്ട്. അവിടെ വരെ എത്തിപ്പെടുന്നതില്‍ ഉള്ള തടസമാണ് മുന്നില്‍. അതിനും നിങ്ങള്‍ക്ക് മുന്നില്‍ ഒരു പ്രതീക്ഷ ഉണ്ട്. അതുകൊണ്ട് ടെന്‍ഷന്‍ ആകണ്ട. കരയേണ്ട കാര്യമില്ല. ഒരുറപ്പ് ഞാന്‍ തരാം

💬 Comments

View all comments