Chapter Title : ജിന്‍സി മറിയം 3 [ശ്യാം ബെന്‍സല്‍]
വിസ കാന്‍സല്‍ ആകും മുന്‍പ് ജിന്‍സിയെ അവിടെ എത്തിക്കാന്‍ എന്നെക്കൊണ്ട് കഴിയുന്ന എല്ലാ കാര്യവും ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. ഇത് പറഞ്ഞ ശേഷം അവളുടെ കൈപത്തിയില്‍ പിടിച്ചു ഒന്നമര്‍ത്തിയ ശേഷം മറ്റേ കൈകൊണ്ടു ആശ്വസിപ്പിക്കുന്ന പോലെ കയ്യില്‍ തട്ടി. എന്‍റെ മനസ്സില്‍ ഒരു ഐഡിയ വന്നിരുന്നു ഇത് പറയുമ്പോള്‍. അവള്‍ കണ്ണ് നീരിനുള്ളില്‍ കൂടി എന്നെ നോക്കിയെങ്കിലും മുഖത്തെ ഭാവം മാറിയില്ല. ഞാന്‍ പിടിച്ചിരിക്കുന്ന കയ്യിലേക് ഒന്ന് നോക്കി. വേഗന്നു ഞാന്‍ പിടി വിട്ട് വീണ്ടും പറഞ്ഞു, ജിന്‍സി എഴുനേറ്റ് ഒന്ന് കൂടി മുഖം കഴുകി വരൂ. അപ്പോഴേക്കും ഞാന്‍ ഒരു കോള്‍ ചെയ്യട്ടെ. ഞാന്‍ എണീറ്റ് ഫോണ്‍ എടുത്തു വീണ്ടും ഫ്ലൈറ്റ് ഓഫിസില്‍ വിളിച്ചു. എപ്പഴും ഫോണ്‍ എടുക്കുക ഒരാള്‍ തന്നെ ആണെന്ന് മനസിലായി. ഞാന്‍ അയാളോട് എന്‍റെ ഐഡിയ പറഞ്ഞു. എനിക്ക് രണ്ടു ദിവസം കഴിഞ്ഞു പോയാല്‍ മതി. എന്‍റെ സീറ്റ് മറ്റൊരാള്‍ക്ക് കൊടുക്കാന്‍ സാധിക്കുമോ. പെട്ടന്ന് അയാള്‍ പറ്റില്ല എന്ന് പറഞ്ഞു. എന്നിട്ട് അതിനുള്ള ബുദ്ധിമുട്ട് അയാള്‍ പറഞ്ഞു. RTPCR മുതലുള്ള സാങ്കേതിക തടസം, അതുമല്ലതെയുള്ള പേപ്പര്‍ വര്‍ക്ക്. അവിടെ ഇറങ്ങാനുള്ള പെര്‍മിഷന്‍. ഇങ്ങനെ കുറെ നൂലാമാലകള്‍ അയാള്‍ പറഞ്ഞു. ഞാന്‍ അയാളോട് സമാധാനത്തോടെ RTPCR വാലിഡ് ആണെന്നും വിസ ഉള്ള ആളാണ് എന്നും പറഞ്ഞു. പറ്റുമെങ്കില്‍ ഇത് ശരിയാക്കിയാല്‍ വളരെ ഉപകാരം ആണെന്ന് പറഞ്ഞു. അയാള്‍ ഉറപ്പു തന്നില്ലെങ്കിലും നോക്കാം എന്ന് പറഞ്ഞു. ഞാന്‍ അര മണിക്കൂര്‍ കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു. തിരികെ ജിന്‍സിയെ നോക്കിയപ്പോള്‍ അവള്‍
💬 Comments
View all comments