Chapter Title : ജിന്‍സി മറിയം 4 [ശ്യാം ബെന്‍സല്‍]
എന്നോട് കുറെ സംസാരിച്ചു. ഞാന്‍ പേടിച്ചിരുന്ന എല്ലാം പപ്പക്ക് അറിയാമായിരുന്നു എന്ന്. ഞാനും സാമും തമ്മില്‍ അത്ര നല്ല രീതിയില്‍ അല്ല പോകുന്നത് എന്ന്. സാം കുറെ തവണ പപ്പയോടു പറഞ്ഞു പോലും എന്നെ ഇവിടേയ്ക്ക് അയക്കണ്ട. നാട്ടില്‍ വന്നു നിക്കട്ടെ എന്ന്. അങ്ങനെ പല കാര്യങ്ങള്‍ പറഞ്ഞതില്‍ നിന്നും പപ്പക്ക് പലതും മനസിലായി. ഇന്ന് രാവിലെ അത് എന്നോട് ചോദിച്ചു.
അപ്പോള്‍ എനിക്ക് എല്ലാം തുറന്നു പറയാന്‍ ധൈര്യമായി. ഇതുവരെ സംഭവിച്ച എല്ലാം ഞാന്‍ പറഞ്ഞു. എല്ലാം പറഞ്ഞ ശേഷം പപ്പ പറഞ്ഞു. ഒത്തു പോകാന്‍ പറ്റില്ലെങ്കില്‍ നമുക്ക് വേറെ വഴി നോക്കാം എന്ന്. തല്‍ക്കാലം ഇങ്ങനെ പോകട്ടെ പപ്പ എന്നാണ് ഞാന്‍ പറഞ്ഞത് എങ്കിലും. ഇനി സാമിന്റെ തെറി കേള്‍ക്കാന്‍ ഞാന്‍ ഉദേശിക്കുന്നില്ല. ഇതുവരെ ഒരു കാര്യവും ഇല്ലാഞ്ഞിട്ടും ഞാന്‍ എല്ലാം സഹിച്ചു. ഇനി വേണ്ട. ഇപ്പഴാണ് എനിക്കൊരു ദൈര്യം ഒക്കെ വന്നത്.
ഇത് കണ്ടു അന്തം വിട്ടിരുന്ന എന്‍റെ മുഖ ഭാവം കണ്ടിട്ട് ആകും ജിന്‍സി വീണ്ടും പറഞ്ഞു.
ഇതാണ് ഞാന്‍ ചോദിച്ചത് എന്നെ ഇഷ്ടമാണോ എന്ന്. ഏട്ടാ ഏട്ടന്‍ ഞെട്ടണ്ട, ഏട്ടനെ കണ്ടത് കൊണ്ടൊന്നും അല്ല ഇങ്ങനെ തീരുമാനിച്ചത്. ഏട്ടന്‍ പേടിക്കണ്ട. എട്ടന് കണ്ടത് മുതല്‍ സംഭവിക്കുന്ന എല്ലാം പോസിറ്റിവ് ആണ്.
അപ്പോള്‍ ഞാന്‍ ഇനിയെങ്കിലും എനിക്ക് വേണ്ടി തീരുമാനങ്ങള്‍ എടുത്തില്ല എങ്കില്‍ തോറ്റ് പോകും. അതുകൊണ്ട് ആണ്. അല്ലാതെ ഏട്ടനെ ഒരു വിധത്തിലും ഞാന്‍ ശല്യം ചെയ്യില്ല. ഇവിടുന്നു ഇറങ്ങിയാല്‍ നമുക്ക് രണ്ടാള്‍ക്കും രണ്ടു വഴി. എല്ലാം ഞാന്‍ പ്ലാന്‍
💬 Comments
View all comments