Chapter Title : ജിന്‍സി മറിയം [ശ്യാം ബെന്‍സല്‍]
എത്തിയോയെന്നു അറിയാന്‍ ആയിരിക്കും എന്ന് വിചാരിച്ചു ഇയര്‍പോഡ് എടുത്തു ചെവിയില്‍ തിരുകി കോള്‍ ആന്‍സര്‍ ചെയ്തു. അച്ഛാ, ഞാന്‍ ദുബായില്‍ എത്തിയതെയുള്ളൂ. ഇവിടെനിന്നു ഒരു പ്രൈവറ്റ് ജെറ്റ് ആണ് ഉള്ളത്. അതിന്‍റെ സമയം ഫിക്സ് ചെയ്തിട്ടില്ല.
കുറെ പ്രൊസീജ്യര്‍ ആന്‍ഡ് പെര്‍മിഷന്‍സ് ഒക്കെ ഉണ്ട്. അതൊക്കെ കഴിഞ്ഞു വിളിക്കാം. അത്രയും പറഞ്ഞു അച്ഛന്റെ മറുപടിക്കായി കാതോര്‍ത്തപ്പോള്‍ അമ്മയെന്തോ ഉറക്കെ പറയുന്നത് കേള്‍ക്കാം. വീട്ടില്‍ വേറെയാരോടോ സംസാരിക്കുന്ന പോലെ. അതിന്‍റെ ഇടയില്‍ അച്ഛന്റെ പതിഞ്ഞ ശബ്ദം കെട്ടു തുടങ്ങി. “മോനെ തോമാച്ചന്‍ ഇവിടെ വന്നിരിക്കുന്നുണ്ട്, തോമാച്ചന്റെ മകള്‍ ഹോംഗ്കോംഗ് പോകാന്‍ വേണ്ടി ദുബായി എയര്‍പോര്‍ട്ടില്‍ ഉണ്ട്. പക്ഷെ ഫ്ലൈറ്റ് കാന്‍സല്‍ ആയി. നിനക്ക് എങ്ങനെയെങ്കിലും സഹായിക്കാന്‍ സാധിക്കുമോ എന്ന് അറിയാന്‍ വന്നതാണ് അദ്ദേഹം.” എന്തെങ്കിലും നിന്നെക്കൊണ്ടു ചെയ്യാന്‍ പറ്റുമോ ? ഇത്കേട്ട ഞാന്‍ ഒന്ന് ഞെട്ടി. ഞാന്‍ തന്നെ ഒരുവിധം കഷട്പ്പെട്ടിട്ടാണ് ഒരു പ്രൈവറ്റ് ജെറ്റില്‍ സീറ്റ് ഒപ്പിച്ചത്. അച്ഛന്‍ ഒന്നും ആവശ്യപ്പെടുന്നതല്ല.
അതുകൊണ്ട് പെട്ടന്ന് നോ പറയാനും തോന്നുന്നില്ല. ഞാന്‍ ധര്‍മ സങ്കടത്തില്‍ ആയി. അച്ഛന്റെ ചെറുപ്പം മുതലേയുള്ള ഏക സുഹൃത്ത് ആണ് തോമാച്ചന്‍. ചെറുപ്പത്തില്‍ ആ വീട്ടില്‍ ഒക്കെ പോയിട്ടുണ്ട്. മൂന്നു പെണ്മക്കള്‍ ആണ് തോമച്ചാനു, അതില്‍ ഏതാണ് ഈ കുരിശെന്ന് അറിയില്ല. ആരെയും എനിക്ക് പരിചയം ഇല്ല. ഇതൊക്കെ മനസ്സില്‍ ഓര്‍ത്തു അച്ഛനോട് പറഞ്ഞു. അച്ഛാ ഞാന്‍ ഇവിടെ വന്നിറങ്ങിയതെയുള്ളൂ, കാര്യങ്ങള്‍ എങ്ങനെയാണെന്ന് നോക്കട്ടെ. ഞാന്‍ അച്ഛനെ തിരിച്ചു വിളിക്കാം. ശരി മോനെ ഞാന്‍ ജിന്‍സിയുടെ നമ്പരും ബാക്കി കാര്യങ്ങളും വാട്സപ്പില്‍ അയച്ചിട്ടുണ്ട്. “അവളുടെ
💬 Comments
View all comments