0%

Chapter Title : ജോജോയുടെ ഓജോ [ആനീ]

Author : ആനീ Read All Parts 27.8K

അവിടെ, റാന്തൽ വെളിച്ചത്തിൽ സ്വർണ്ണനിറത്തിൽ തിളങ്ങുന്ന തന്റെ അരഞ്ഞാണത്തിന്റെ കൊളുത്ത് ഇരിക്കുന്നു!

​അതുകണ്ടതും താരയ്ക്ക് സന്തോഷത്തിന് പകരം വല്ലാത്തൊരു ഉൾഭയമാണ് തോന്നിയത്.

"ദൈവമേ... ഇത് എങ്ങനെ ഇവിടെ വന്നു? നമ്മൾ നേരത്തെ നോക്കിയപ്പോൾ ഇവിടെ ഒന്നും ഇല്ലായിരുന്നല്ലോ!"

​ഒരു അദൃശ്യശക്തി തനിക്ക് ചുറ്റുമുണ്ടെന്ന ബോധം അവളെ വല്ലാതെ തളർത്തി. അവൾ വേഗം ആ സ്വർണ്ണക്കൊളുത്ത് കൈക്കലാക്കി മുറിക്കുള്ളിലേക്ക് ഓടി ജോജോയുടെ അരികിലേക്ക് ഒട്ടിയിരുന്നു. ഭയം കൊണ്ട് അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു.

​“ഇപ്പോൾ വിശ്വാസമായോ കൊച്ചേ?” ചാച്ചാജി ഒരു നിഗൂഢമായ ചിരിയോടെ അവളെ നോക്കി ചോദിച്ചു.

​“മ്മ്...”

​ഒരു പുളിയിഞ്ചി കടിച്ച ഭാവത്തിൽ അവൾ ഒന്ന് മൂളി. പേടി കാരണം അവളുടെ തൊണ്ട വരണ്ടുപോയിരുന്നു. ആ വലിയ കമ്മലുകൾക്കിടയിലൂടെ വിയർപ്പുതുള്ളികൾ താഴേക്ക് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

​“ഇത് വെറും തുടക്കം മാത്രമാണ് താരേ. കൊളുത്ത് കിട്ടി, പക്ഷേ ബാക്കി ഭാഗങ്ങൾ ഇനിയും വിമലിന്റെ കയ്യിലാണ്. അത് തിരിച്ചു കിട്ടണമെങ്കിൽ . അയാൾ പറയുന്നത് നീ അനുസരിക്കണം ?”

ചാച്ചാജി പറഞ്ഞു..

​താര നിസ്സഹായയായി ജോജോയെ നോക്കി. ജോജോ തന്റെ കൈകൾ അവളുടെ തോളിലൂടെ ഇട്ട് അവളെ ആശ്വസിപ്പിക്കുന്നത് പോലെ അഭിനയിച്ചുകൊണ്ട് ചാച്ചാജിയെ നോക്കി ഒന്ന് കണ്ണിറുക്കി.

​“ഇനി എന്റെ ആവശ്യം പറയട്ടെ...”

​പുറത്തെ ഇരുട്ടിൽ നിന്നും ചിട്ടുവിന്റെ ആ പരുക്കൻ ശബ്ദം വീണ്ടും മുഴങ്ങി. ഇത്തവണ അതിന് ഒരുതരം കല്പനയുടെ സ്വരമായിരുന്നു.

​“അതിന് അരഞ്ഞാണം മൊത്തം തന്നില്ലല്ലോ വിമൽ?”

ജോജോപ്ലാൻ ചെയ്തതുപോലെ തന്നെ ചോദിച്ചു.

​“അതൊക്കെ വരും... നീ എന്നോട് ചോദ്യം ചോദിക്കാറായോ? ഏയ് യുവതി... അവന്റെ ഡ്രസ്സ്

💬 Comments

View all comments