0%

Chapter Title : ജോജോയുടെ ഓജോ [ആനീ]

Author : ആനീ Read All Parts 27.7K

തോന്നി.

​അതിനിടയിലാണ് തൊട്ടടുത്തു നിന്ന ജോജോ പതുക്കെ വിളിച്ചത്:

"ടീച്ചർ..."

​"എന്താടാ!"

താര തട്ടിക്കയറി.

​ആ കിളവനോടുള്ള ദേഷ്യവും അറപ്പും മുഴുവൻ അവൾ ജോജോയുടെ മേൽ തീർക്കുകയായിരുന്നു. അവളുടെ കണ്ണുകളിലെ കത്തുന്ന ദേഷ്യം കണ്ട് ജോജോ ഒന്ന് പതറി.

"ഏയ്... ഒന്നുമില്ല, ചുമ്മാ വിളിച്ചതാ..."

അവൻ വിക്കി വിക്കി പറഞ്ഞു. താരയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുക്കുന്നത് കണ്ടപ്പോൾ കൂടുതൽ സംസാരിക്കുന്നത് പന്തിയല്ലെന്ന് അവന് മനസ്സിലായി.

​

​ബലൂൺ കൂടുതൽ ഉയരത്തിലേക്ക് എത്തിയതോടെ താഴെയുള്ള ഭൂമി ഒരു കൊച്ചു ചിത്രപുസ്തകം പോലെ മാറി. തണുത്ത കാറ്റ് താരയുടെ മുഖത്ത് തലോടി കടന്നുപോയി. പതുക്കെ പതുക്കെ, അവളുടെയുള്ളിലെ ഭയം ആ പ്രകൃതിഭംഗിക്ക് വഴിമാറാൻ തുടങ്ങി.

​താഴെ പച്ചപ്പട്ടു വിരിച്ച മലനിരകൾ, ഇടയ്ക്കിടെ ഒഴുകി നീങ്ങുന്ന വെളുത്ത മൂടൽമഞ്ഞ്... ആ കാഴ്ചകൾ താരയെ മറ്റൊരു ലോകത്തെത്തിച്ചു. തന്റെ ചുറ്റുമുള്ള പരിഹാസങ്ങളും, ആ കിളവന്റെ വൃത്തികെട്ട നോട്ടവും, എബിന്റെ സാന്നിധ്യവും മറന്ന് അവൾ ആ നിമിഷത്തിൽ സ്വയം ലയിച്ചു. ചുരിദാർ തുന്നലുകളെ ഭേദിക്കാനെന്നവണ്ണം ശ്വാസമെടുക്കുമ്പോൾ വികസിക്കുന്ന അവളുടെ നെഞ്ചകം ഇപ്പോൾ ഭയം കൊണ്ടല്ല, മറിച്ച് ആകാശത്തെ ആ അത്ഭുതക്കാഴ്ചകൾ കണ്ടുള്ള ആവേശം കൊണ്ടായിരുന്നു.

​മഞ്ഞുകണങ്ങൾ അവളുടെ മുഖത്ത് മുത്തമിടുമ്പോൾ, ഒരു നിമിഷം താൻ ഏകയാണെന്ന ഭാവത്തിൽ അവൾ കണ്ണുകളടച്ച് ആ തണുപ്പിനെ ആസ്വദിച്ചു.

​"കുട്ടി, ആ കാണുന്നതാണ് മോറൽ ഫോറസ്റ്റ്. ടിപ്പു സുൽത്താൻ തന്റെ നിധികൾ കുഴിച്ചിട്ടെന്ന് വിശ്വസിക്കുന്ന സ്ഥലം,"

ഗൈഡ് കൂടിയായ ക്യാപ്റ്റൻ താരയുടെ അരികിലേക്ക് അല്പം നീങ്ങിനിന്ന് പറഞ്ഞു.

അയാളുടെ ശബ്ദത്തിൽ ഒരു പ്രത്യേക തരം അടുപ്പം

💬 Comments

View all comments