Chapter Title : ജോമോന്റെ ചേച്ചി 2 [ജോമോൻ]
കൂടെ ചിരിക്കുകയും ചെയ്യുന്നുണ്ട്
ഈ നാറി ഇതിനിടയിലൂടെ എനിക്കിട്ട് പണിയുന്നുണ്ടോ എന്നൊരു സംശയം
ഞാൻ മാറി നിൽക്കുന്നത് കണ്ട് അമിത എന്റടുക്കലേക്ക് വന്നു
അമിത : എന്താ ജോ അമ്മുവിനെ ഇഷ്ടയില്ലേ..?
"അമ്മുവോ... അതാര്.. ഇനിയും ഒണ്ടോ ആൾക്കാർ നിങ്ങടെ കൂടെ..?
അമിത : അതല്ല മണ്ടൂസേ..അർഷിതയെ ഞങ്ങൾ അമ്മുവെന്ന വിളിക്കുന്നെ...
അവൾ ഒരു ചിരിയോടെ പറഞ്ഞു
അല്ലേലും അർഷിത എന്ന പേരിനെക്കാൾ വിളിക്കാൻ എളുപ്പം അമ്മു എന്ന് തന്നെ ആണ്
"ഓഹ് അങ്ങനെ... അല്ല ഇവിടെ ഇവന്റെ ചളിയടിയും കേട്ട് നിന്നാൽ മതിയോ.. ക്ലാസ്സിൽ കേറണ്ടേ..?
ഞാൻ അവരോടായി ചോദിച്ചു
ഇടക്ക് അഖിലിനെയൊന്ന് പൊക്കി പറഞ്ഞത് കൊണ്ട് ബാക്കി പെൺപടയെല്ലാം അവനെ നോക്കി ചിരിക്കുന്നുണ്ട്
കൂടെ അമ്മുവും ചിരിക്കുന്നുണ്ടായിരുന്നു.. അത് കണ്ടപ്പോ മനസ്സിലെവിടെയോ ഒരു സന്തോഷം പോലെ
പാർക്കിങ്ങിൽ നിന്ന് ക്ലാസ്സിലേക്ക് നടക്കുമ്പോൾ ഞാൻ ഏറ്റവും പിന്നിലായിരുന്നു നടന്നത്
അഖിലാണേൽ ബാക്കി മൂന്ന് പെണ്ണുങ്ങളുടെ നടുവിലൊരു രാജാവിനെപോലെ നടന്നു പോകുന്നു
ഇടക്ക് ഡെൽനയും ജെസ്‌നയും എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു
ഇവന്റെ വായിൽ തലവച്ചു പോയല്ലോ എന്ന ഒരു ഭാവത്തിൽ.. പാവങ്ങൾ... മൂന്നിന്റെയും തല തിന്നുവാണ് അഖിൽ
ഇവർക്ക് പിറകിൽ നടന്നിരുന്ന അമ്മു പെട്ടന്ന് പിറകിലേക്ക് വന്നു
ഇപ്പം അവളുടെ നടത്തം എന്റെ ഒപ്പമാണ്
ഞാൻ എന്താണെന്ന ഭാവത്തിൽ അവളെ നോക്കിയപ്പോ ഒരു ചിരിയായിരുന്നു മറുപടി
അടുത്ത് നിന്ന് നോക്കുമ്പോൾ അവളുടെ ചിരിയും ചേച്ചിയുടെ ചിരിയും ഒരുപോലെ തോന്നി
അമ്മു : നമ്മൾ പരിചപ്പെട്ടില്ലല്ലോ..?
എന്നോടവൾ ചോദിച്ചു
"എന്നെക്കുറിച്ചെല്ലാം അഖിൽ പറഞ്ഞു കാണുമല്ലോ.."
അമ്മു : എന്നാലും അതല്ലല്ലോ ജോ ഒരു മര്യാദ...ഏത്.. മനസിലായില്ലേ..?
"ഓ അത്.. മനസിലായി.."
ഒരു പ്രത്യേക ശൈലിയിൽ അവളെന്നോട് സംസാരിച്ചു... അതേ രീതിയിൽ തന്നെ ഞാനും മറുപടി പറഞ്ഞു..പറഞ്ഞു തീർന്നതും ഞങ്ങൾ ഒരുമിച്ചു പൊട്ടി ചിരിച്ചു
അവിടെ തുടങ്ങുകയായിരുന്നു എന്റെ കലാലയ ജീവിതത്തിലെ ഒട്ടും മറക്കാൻ കഴിയാത്ത ഒരു സൗഹൃദം
അഖിലും അമ്മുവും ജെസ്‌നയും അമിതയും ഡെൽനയുമെല്ലാം അന്നൊരു ദിവസം കൊണ്ട് എന്റെ ജീവിതത്തിലെ ഒരു ഭാഗമായി മാറി
അവർക്കും അതുപോലെ തന്നെ
💬 Comments
View all comments