0%

Chapter Title : ജോമോന്റെ ചേച്ചി 2 [ജോമോൻ]

Author : Kambikathakal Read All Parts 1.1K

എന്താ നോക്കുന്നെ എന്നാ ഭാവത്തിൽ ഞാൻ അവളെ നോക്കി

അത് കണ്ട് ചിരിച്ചുകൊണ്ട് എന്റെ മുൻപിൽ വന്ന് എന്റെ മുടിയൊക്കെ പിടിച്ചു വലിച്ചു നോക്കി

അത്യാവശ്യം നീളമുള്ള മുടി ആയതോണ്ട് അതൊക്കെ മുകളിലേക്ക് പൊക്കി അളവെടുക്കുവാണ് ചേച്ചി

ചേച്ചി : ശെരിക്കും നിനക്ക് പ്രേമിക്കാൻ ഒക്കെ ഉള്ള പ്രായമായോ ജോ..?

എന്നെ നോക്കി ചിരിച്ചുകൊണ്ട് ആണ് ചോദ്യം

"പിന്നെ മുടിയുടെ നീളം നോക്കിയല്ലേ പ്രായം നോക്കുന്നെ... നീ ഇങ്ങോട്ട് മാറി നിന്നെടി ചേച്ചി.."

അവളുടെ വയറിൽ കുത്തി ഇക്കിളിയാക്കിക്കൊണ്ട് ഞാൻ പറഞ്ഞു

വയറിൽ തൊട്ടാൽ അപ്പോ ചേച്ചിക്ക് ചിരി പൊട്ടും

കൈ കൊണ്ട് വയറു രണ്ടും പൊത്തി പിടിച്ചുകൊണ്ടവൾ മാറി നിന്നു

ചേച്ചി : അതല്ല ജോമോനെ.. ഞാൻ ഇന്നലെ വേറെ എന്തെക്കെയോ ആലോചിച്ചു പറഞ്ഞതാ അങ്ങനെയൊക്കെ... നീ പ്രേമിച്ചോടാ.. എനിക്ക് പ്രശ്നമൊന്നുമില്ല.. പക്ഷെ പടുത്തത്തിൽ ഒഴപ്പരുത്...

കൊറച്ചു നേരത്തെ ആലോചനക്ക് ശേഷം ചേച്ചി പറഞ്ഞു

"അതിപ്പോ നീ പറഞ്ഞില്ലേലും നല്ലൊരു കൊച്ചിനെ കണ്ടാൽ ഞാൻ പ്രേമിക്കുമെടി ചേച്ചി.."

അവളെ നോക്കി ഒരല്പം പുച്ഛഭാവത്തിൽ ഞാൻ പറഞ്ഞു.. ചുമ്മാ രാവിലെ തന്നെ ചേച്ചിയെ ദേഷ്യം പിടിപ്പിക്കാൻ തോന്നിയത് കൊണ്ടാണ്

ചേച്ചി : നീ ഒക്കെ എന്ത് വേണേലും കാണിക്ക്.. ഒടുക്കം നിന്റെ ചേട്ടനെപോലെ വിളിച്ചിറക്കികൊണ്ട് വരാതിരുന്നാൽ മതി..

ദേഷ്യത്തോടെ എന്നെ നോക്കിക്കൊണ്ട് അവൾ അടുക്കളയിലേക്ക് പോയി

ഞാൻ ഡ്രസ്സ്‌ ഒക്കെ മാറി ഫുഡ്‌ കഴിക്കാൻ വന്നിരിന്നു.. ചേച്ചിക്കിന്ന് ലീവ് ആയതുകൊണ്ട് രാവിലെ ദോശയൊക്കെ ഉണ്ടാക്കി എന്നെ കാത്തിരിക്കുക ആയിരുന്നു

രാവിലത്തെ ദേഷ്യമൊന്നും മുഖത്തില്ല

ചേച്ചി : ജോ

💬 Comments

View all comments