Chapter Title : ജോമോന്റെ ചേച്ചി 2 [ജോമോൻ]
കൊള്ളാലോ.."
അഖിൽ : നേരാ.. ഇനി പടത്തിന് പോവാൻ കമ്പനി ആയല്ലോ.. അല്ലെട
"നിങ്ങൾ എല്ലാരും നാട്ടിൽ എവിടാ..?
ഡെൽന : ജോ ഞങ്ങളൊക്കെ തിരുവനന്തപുരത്ത് നിന്നാ.. പ്ലസ് ടു മുതൽക്കേ ഒരുമിച്ചാ... So ഇവിടെയും അങ്ങനെ ആവട്ടെന്ന് കരുതി
അഖിൽ : അപ്പൊ താമസവും ഒരുമിച്ചാണോ..?
ജെസ്‌ന : അതേ.. ഞങ്ങടെ കൂടെ ഒരാൾ കൂടെ ഒണ്ട്.. അവൾടെ അച്ഛന് ഇവിടെ അടുത്ത് തന്നെ ഒരു ഫ്ലാറ്റുണ്ട്... അപ്പൊ പിന്നെ ഞങ്ങൾ സ്റ്റേ ചെയ്യാൻ വേറൊരു സ്ഥലം നോക്കിയില്ല
"ഒരാൾ കൂടെ ഒണ്ടോ..നമ്മുടെ സെയിം ക്ലാസ്സ് ആണോ..?
ഞാൻ ചോദിച്ചു
അമിത : അതേടാ..ഇപ്പൊ വരും... ATM ഇൽ പോയതാ
അഖിൽ : ഓഹോ.. കുത്തി കുത്തി എടുക്കാൻ അതിൽ ഒരുപാട് ഒണ്ടോ
ജെസ്‌ന : പിന്നല്ലാതെ... ഞങ്ങടെയൊക്കെ പാതി ചിലവും നോക്കുന്നത് അവളാ...
അഖിൽ : അത്രക്ക് റീച്ച് ആണോ...
അമിത : ആടാ...
"അപ്പൊ ജാടയും അതുപോലെ കാണും.."
ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു
ഡെൽന : അങ്ങനെ പറയാതെ ജോ...അതൊരു പാവമാ... ഞങ്ങളൊക്കെ സാമ്പത്തികമായി കൊറച്ചു പിന്നോക്കം ആണ് എന്നിട്ടും ഇവിടെ ഒരു കുറവും ഉണ്ടാവരുതെന്ന് കരുതി ആണ് അവൾ ഞങ്ങൾക്ക് വേണ്ടി ഈ ചിലവൊക്കെ നോക്കിയത്...ജാഡ ഉണ്ടായിരുന്നെങ്കിൽ എന്നെ ഞങ്ങളെ പുറത്താക്കിയേനെ
അമിത : ദേ അവള് വരുന്നുണ്ട്.. ദയവു ചെയ്തു ഇപ്പൊ പറഞ്ഞപോലൊന്നും അവളുടെ മുൻപിൽ വെച്ചു പറഞ്ഞേക്കല്ലേ... അത് മതി ഇന്നവൾക്ക് കരയാൻ
അഖിൽ : കരയാനോ...എന്തോന്നിത് നേഴ്സറിയിലാണോ അവൾ പടിക്കണേ
അഖിൽ എന്നോട് പറഞ്ഞു.. ഞാൻ അപ്പൊ ആണ് മറ്റുള്ളവർ നോക്കുന്ന ഭാഗത്തേക്ക് നോക്കിയത്
പാർക്ക് ചെയ്ത കാറുകൾക്കിടയിലൂടെ ഒരുത്തി ഓടി വരുന്നു
വൈറ്റ് കളർ പാന്റും ചുവന്ന ഒരു ടി ഷർട്ടും ആണ് വേഷം.. തലയിൽ ഒരു കറുത്ത തൊപ്പിയുമുണ്ട്
തൊപ്പി വെച്ചത് കൊണ്ടാണെന്ന് തോന്നുന്നു മുടിയൊക്കെ അഴിച്ചു ചുറ്റിനും ഇട്ടിട്ടുണ്ട്.. ഓടി വരുമ്പോൾ മുടിയൊക്കെ മുകളിലേക്ക് ചാടി കളിക്കുന്നു
നല്ല വെളുത്തു നീണ്ട ചെറിയ ഒരു മുഖം
മേക്കപ്പ് ഒന്നും തന്നെ ഇല്ലെന്ന്
💬 Comments
View all comments