Chapter Title : ജോമോന്റെ ചേച്ചി 2 [ജോമോൻ]
പരിചപ്പെട്ടില്ലല്ലോ..?
എന്നോടവൾ ചോദിച്ചു
"എന്നെക്കുറിച്ചെല്ലാം അഖിൽ പറഞ്ഞു കാണുമല്ലോ.."
അമ്മു : എന്നാലും അതല്ലല്ലോ ജോ ഒരു മര്യാദ...ഏത്.. മനസിലായില്ലേ..?
"ഓ അത്.. മനസിലായി.."
ഒരു പ്രത്യേക ശൈലിയിൽ അവളെന്നോട് സംസാരിച്ചു... അതേ രീതിയിൽ തന്നെ ഞാനും മറുപടി പറഞ്ഞു..പറഞ്ഞു തീർന്നതും ഞങ്ങൾ ഒരുമിച്ചു പൊട്ടി ചിരിച്ചു
അവിടെ തുടങ്ങുകയായിരുന്നു എന്റെ കലാലയ ജീവിതത്തിലെ ഒട്ടും മറക്കാൻ കഴിയാത്ത ഒരു സൗഹൃദം
അഖിലും അമ്മുവും ജെസ്‌നയും അമിതയും ഡെൽനയുമെല്ലാം അന്നൊരു ദിവസം കൊണ്ട് എന്റെ ജീവിതത്തിലെ ഒരു ഭാഗമായി മാറി
അവർക്കും അതുപോലെ തന്നെ ആയിരുന്നു.. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളെല്ലാം ഒരുപാടടുത്തു
ഒരു മനസ്സും രണ്ടു ശരീരവും എന്ന് ആരോ പറഞ്ഞത് പോലെ പോകെ പോകെ ഞങ്ങളും അതുപോലെയായി വരികയായിരുന്നു
മറ്റുള്ളവരേക്കാൾ ഞാനും അമ്മുവും വല്ലതെ അടുത്തു.. പക്ഷെ കൂട്ടുകാർ എന്ന നിലയിൽ അല്ലാതെ അവളോട് വേറൊരു വികാരവും അവളോടെനിക്ക് തോന്നിയില്ല എന്നതാവും സത്യം
പക്ഷെ ചേച്ചിയെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഇടക്കിടെ ഞാനവൾക്ക് മറ്റൊരു സ്ഥാനം കൂടി നൽകി ?
അങ്ങനെ ദിവസവും വഴക്കിടാൻ ഞങ്ങൾക്ക് പുതിയൊരു വിഷയം കൂടെ കിട്ടി
പകൽ സമയം കൂട്ടുകാരുമായി കോളേജ് ലൈഫ് അടിച്ചു പൊളിക്കുകയും അതുപോലെ തന്നെ രാത്രി സമയം ചേച്ചിയുമായുള്ള വഴക്ക് അതിന്റെ മുറക്ക് തന്നെ നടക്കുകയും ചെയ്തു
അങ്ങനെ ഒരു അവധി ദിവസം രാവിലെ തന്നെ ഫോണിന്റെ കാറികൂവൽ കേട്ടാണ് ഞാൻ എണീറ്റത്.. അവധി ആയതോണ്ട് രാവിലെ എണീക്കാൻ പറഞ്ഞുകൊണ്ട് ചേച്ചിയുടെ ശല്യം ഇല്ലായിരുന്നു.. പക്ഷെ അടുക്കളയിൽ പത്രങ്ങൾ കൂട്ടി മുട്ടി വലിയൊരു യുദ്ധം നടക്കുന്നത്
💬 Comments
View all comments