Chapter Title : ജോമോന്റെ ചേച്ചി 2 [ജോമോൻ]
ആണ് ടെറസ്സിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്
അപ്പൊ ആളവിടെ കാണുമെന്നു എനിക്ക് മനസിലായി
ഞാൻ സ്റ്റെപ്പ് കയറി മുകളിലേക്ക് നടന്നു
ഒരു മൂലയിലായി ഒരു രൂപം നിൽക്കുന്നത് ചെറിയ വെളിച്ചത്തിൽ കാണാം
പിറകെ ചെന്നു പേടിപ്പിച്ചാലോ എന്ന് ആദ്യം കരുതി..പിന്നെങ്ങാനും ചേട്ടനോടുള്ള ദേഷ്യത്തിൽ എന്നെപ്പിടിച്ചു താഴേക്ക് ഇട്ടാലോ എന്ന പേടിയിൽ ഞാനവിടെ നിന്നു..പോത്തുപോലെ വളർന്നെന്ന് പറഞ്ഞിട്ട് കാര്യമില്ല ഇപ്പോഴും ഒരു അരവട്ടത്തി ആണ്
"നീയെന്താ അവിടെ തന്നെ നിക്കണേ..?
തിരിഞ്ഞു നോക്കാതെ ചേച്ചി ചോദിച്ചു
ഇവളെന്നെ എങ്ങനെ കണ്ടു..
"ഞാൻ വന്നതെങ്ങനെ ചേച്ചി അറിഞ്ഞു..?
അവളുടെ അടുത്തേക്ക് നടന്നുകൊണ്ട് ഞാൻ ചോദിച്ചു
"നീയാ സ്റ്റെപ്പ് മുഴുവൻ ചവിട്ടികുലുക്കി കേറി വന്നാൽ എങ്ങനെ അറിയാതിരിക്കും ജോ.."
എന്നെ കളിയാക്കിക്കൊണ്ട് ചേച്ചി പറഞ്ഞു
"ശബ്ദം കേട്ട് എങ്ങനെ അറിയാൻ പറ്റും.. വേറെ ആരെങ്കിലും ആയിരുന്നെങ്കിലൊ.."
"അതൊക്കെ അറിയാൻ പറ്റും... നിന്നെ കാണാൻ തുടങ്ങിയിട്ട് കൊറച്ചായല്ലോ.."
"ഹ്മ്മ്... അത് വിട്.. അച്ഛൻ നിന്നെ എങ്ങോട്ടും പറഞ്ഞു വിടില്ലെന്ന് നിനക്കറിയാമായിരുന്നല്ലേ.."
ഞാൻ അവളോട് ചോദിച്ചു
ചേച്ചി : അറിയാമായിരുന്നു..
പെട്ടെന്ന് തന്നെ മറുപടിയും എത്തി
"എന്നിട്ടാണോടി ചേച്ചി നീയവിടെ വന്നിരിന്നു കരഞ്ഞത്... എന്നോട് എന്തൊക്കെയാ പറഞ്ഞെ.. ഇവിടുന്ന് പോകുവാ വരുവാ എന്നൊക്കെ.."
ചേച്ചി : അത് ഞാൻ നിന്നെ ചുമ്മാ കളിപ്പിക്കാൻ പറഞ്ഞതല്ലേ ചെക്കാ..വെറുതെ നിന്റെ റിയാക്ഷൻ എന്താണെന്ന് അറിയാൻ വേണ്ടി അങ്ങനെയൊക്കെ പറഞ്ഞപ്പോഴേക്കും നീ ഇറങ്ങി ഓടിയില്ലേ..
എന്നെനോക്കി ഒരു ആക്കിയ ചിരിയോടെ അവൾ പറഞ്ഞു.. പറഞ്ഞത് സത്യം തന്നെ ആണ്... അങ്ങനെ ഒക്കെ കേട്ടപ്പോ വേറെ എന്ത് ചെയ്യണമെന്ന്
💬 Comments
View all comments