0%

Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]

Author : Kambikathakal Read All Parts 1.3K

ജോ

അതും പറഞ്ഞു ചേച്ചി ചിരിക്കാൻ തുടങ്ങി

"ഓ... എനിക്കാ സാധനം കൊറച്ചു കുറവാ.."

ചേച്ചി : കുറച്ചു കുറവോ...കുറച്ചതികം

"ടി മതി മതി.. നിർത്തിക്കോ.."

അവളുടെ ഒടുക്കത്തെ ചിരി സഹിക്കാൻ വയ്യാതെ ഞാൻ പറഞ്ഞു

"അല്ലെടി ചേച്ചി.. ചേട്ടൻ പോയിട്ട് കൊറേ ആയില്ലേ... നിന്റെ ഈ സ്വഭാവവും ചിന്താഗതിയുമുള്ള ആരെയും പിന്നെ കണ്ടില്ലേ..."

എന്റെയാ ചോദ്യം ചിരിച്ചുകൊണ്ടിരുന്ന അവളെ നിശബ്ദതയാക്കി

എനിക്കറിയാമായിരുന്നു ആ ചോദ്യത്തിനൊരുത്തരം ചേച്ചിക്കുണ്ടാവില്ലെന്ന്

ചേച്ചി : കണ്ടു ജോ

പതിയെയാണ് പറഞ്ഞതെങ്കിലും അവളുടെ പ്രതികരണം എന്നെ ഞെട്ടിച്ചു കളഞ്ഞിരുന്നു

"പോടീ... ചുമ്മാ തള്ളി മറിക്കല്ലേ.."

വിശ്വസിക്കാനാവാതെ ഞാൻ പറഞ്ഞു.. അതിനൊരു മങ്ങിയ ചിരി മാത്രമാണ് തിരിച്ചു കിട്ടിയത്

ചേച്ചി : കണ്ടിട്ടുണ്ട് ജോ.. പക്ഷെ അവനീ ഞാൻ പറഞ്ഞ ചിന്താഗതി ഒന്നുമില്ലായിരുന്നു...

"അപ്പൊ അവനെ വിട്ടോ..?

അറിയാനുള്ള ആഗ്രഹത്തിൽ ഞാൻ ചോദിച്ചു

ചേച്ചി : വിടാൻ ഞാൻ കൊറേ ശ്രമിച്ചു... പറ്റിയില്ല

"ഇനിയെന്ത് ചെയ്യും.. അവനോടു തുറന്നു പറഞ്ഞൂടെ.. നിന്നെ എന്തായാലും ഇഷ്ടവും..."

ചേച്ചി : ഇല്ലെടാ.. എനിക്കങ്ങനെ പറയാൻ ഒന്നും പറ്റുകേല...

"പറ്റുകേലന്നോ... പോയാൽ ഒരു വാക്ക്.... പക്ഷെ കിട്ടിയാലോ...?

ചേച്ചി : കിട്ടില്ല... അതുകൊണ്ട് തന്നാ ഞാൻ പറയാത്തത്...

"അതെന്താ എന്നാ ഞാൻ ചോദിക്കുന്നത്..?

ചേച്ചി : നീ അതിനെക്കുറിച്ചൊന്നും കൂടുതൽ ചോദിക്കണ്ട ജോ..ഞാൻ ഓർക്കാൻ കൂടെ ഇഷ്ടപ്പെടുന്നില്ല ഇപ്പൊ..

അതും പറഞ്ഞവൾ തിരിഞ്ഞു കിടന്നു

"അപ്പൊ നിനക്കിനി കല്യാണം ഒന്നും വേണ്ടേ.. അമ്മ ഓരോ തവണ വിളിക്കുമ്പോഴും ഓർമ്മിപ്പിക്കുന്നില്ലേ.. ഏറിയാൻ ഈ വർഷം കൂടെ നോക്കും അവർ.."

അത്

💬 Comments

View all comments