Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]
ചേച്ചിയുടെ വാക്കുകൾ ഓർമ്മ വന്നപ്പോ മനസ്സിലെവിടെയോ ഒരു ദേഷ്യം ഉടലെടുത്തു
അപ്പോളാണ് ഞാൻ മറ്റൊരു കാര്യം ഓർത്തത്
ഇപ്പൊ നേരം വെളുത്തിരിക്കുന്നു
ഞാൻ ഇന്നലെ ഫ്ലാറ്റിൽ നിന്നിറങ്ങിയപ്പോ രാത്രി ആയിരുന്നു.. ഇത്രയും സമയം ഞാൻ അഖിലിന്റെ കൂടെ ആയിരുന്നു
മനസ്സിലേക്ക് ചേച്ചിയുടെ വാക്കുകൾ കേറി വന്നു
"എനിക്ക് നീയില്ലാതെ പറ്റില്ലെടാ...സത്യമായിട്ടും...ഒരുപാട് ഇഷ്ടമാ നിന്നെ...നീയില്ലെ ഞാൻ ചത്തു പോകുമെടാ.. ഉറപ്പായും.."
ചേച്ചിയുടെ അപ്പോഴത്തെ മാനസികാവസ്ഥ എനിക്കിപ്പോഴാണ് മനസിലായത്...
ഞാൻ ആണെങ്കിൽ അപ്പോഴത്തെ ദേഷ്യത്തിൽ ഇറങ്ങി പോരുകയും ചെയ്തു
ചേച്ചി പറഞ്ഞത് പോലെ എന്നെ നഷ്‍ടമായി എന്ന തോന്നലിൽ അവളെന്തെങ്കിലും ചെയ്തു കാണുമോ എന്ന് ഞാൻ ഭയന്നു
എന്റെ കൈകൾ വിറക്കാൻ തുടങ്ങി.. എണീക്കാൻ ശ്രെമിച്ചെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല
അവസമായി മുറിവിട്ടിറങ്ങുമ്പോൾ ഞാൻ കേട്ടത് ശക്തിയായി എവിടെയോ എന്തോ ഇടിക്കുന്ന ശബ്ദവും ചേച്ചിയുടെ അടക്കി പിടിച്ചുള്ള കരച്ചിലുമാണ്...
അവളുടെ നിലവിളി എന്റെ തലക്ക് ചുറ്റും കറങ്ങുന്നതായി എനിക്ക് തോന്നി
ശക്തിയായി ബെഡിൽ അടിച്ചുകൊണ്ട് ഞാൻ ചാടി എണീറ്റു.. എങ്കിലും ബാലൻസ് തെറ്റി ഞാൻ വീഴാൻ പോയി
അപ്പോളേക്കും അഖിലെന്നെ വന്നു പിടിച്ചിരുന്നു
അഖിൽ : ജോ നീ ഓക്കേ അല്ലേ...കൊഴപ്പമൊന്നുമില്ലല്ലോ..?
അവനെന്നോട് ചോദിച്ചു.. എന്റെയീ അവസ്ഥ
കണ്ടുള്ള ഒരു പേടി അവന്റെ ശബ്ദത്തിൽ നിഴലിച്ചിരുന്നു
"കൊഴപ്പമില്ലെടാ.. എനിക്ക് പോണം... ചേച്ചി.. ചേച്ചിയവിടെ ഒറ്റക്ക..."
അവനെ പിടിച്ചു നിന്നുകൊണ്ട് ഒരുവിധം ഞാൻ പറഞ്ഞൊപ്പിച്ചു
അഖിൽ : നീയൊന്ന് ആദ്യം ഇവിടെ ഇരിക്ക്...ഒന്ന് വിശ്രമിക്ക് നീ
അവനെന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നില്ല.. പക്ഷെ അതൊന്നും എന്റെ തലയിൽ കേറിയില്ല.. ചേച്ചിക്ക് എന്തോ സംഭവിച്ചെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു
"വേണ്ടെടാ..ചേച്ചി ഒറ്റക്ക..."
അഖിൽ : ദയേച്ചി ഒറ്റക്കല്ല...ഇന്നലെ അമ്മുവും അമിതയും ചേച്ചിയുടെ കൂടെ ഉണ്ടായിരുന്നു
അവൻ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അവനെ ഞാൻ നോക്കി
അഖിൽ : നേരാ ജോ.. ഇന്നലെ നീ ഇവിടെ വന്ന അവസ്ഥ നിനക്ക് ഓർമ്മ ഒണ്ടോ... കരഞ്ഞു തളർന്നു നിനക്ക് വല്ലതും ആയിപോകുമോ എന്ന് വരെ ഞാൻ പേടിച്ചുപോയി... പിന്നെ ഞാനും സെക്യൂരിറ്റിയും കൂടിയ നിന്നെ ഇവിടെ കൊണ്ട് വന്നു കിടത്തിയത്
💬 Comments
View all comments