Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]
ഇതെല്ലാം എനിക്ക് പുതിയ അറിവായിരുന്നു
"അതെന്താ..?
അഖിൽ : എന്താന്നോ... എണീറ്റു നിക്കാൻ പോലും പറ്റാത്ത വിധം നീ തളർന്നു പോയിരുന്നു... അല്ല മോനെ.. ആ അവസ്ഥയിൽ നീയെങ്ങനാ വണ്ടിയൊടിച്ചു ഇവിടെ വരെ വന്നത്
"എനിക്ക് അറിയില്ലെടാ ഒന്നും.. ഓർമ്മ കിട്ടുന്നില്ല..."
തലക്ക് കൈ വെച്ചുകൊണ്ട് ഞാൻ കട്ടിലിൽ ഇരുന്നു... അമ്മുവും അമിതയും ചേച്ചിയുടെ കൂടെ ആണെന്ന് അറിഞ്ഞപ്പോ മനസ്സിലെവിടെയോ ഒരാശ്വാസം തോന്നി
"അല്ല.. ഞാനും ചേച്ചിയും തമ്മിൽ വഴക്കായ കാര്യം നിനക്കെങ്ങനെ അറിയാം..?
ഞാൻ അവനോട് ചോദിച്ചു.. അതിനവൻ ഒന്ന് ചിരിച്ചുകൊണ്ട് എന്റെ അടുത്ത് വന്നിരുന്നു
അഖിൽ : നിന്നെ ഇന്നലെ ഇവിടെ വന്നു കിടത്തിയപ്പോ തൊട്ട് എന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.. ഇടക്ക് ചേച്ചിയുടെ കാര്യവും.. അപ്പൊ തന്നെ എനിക്ക് കാര്യം ഏകദേശം പിടി കിട്ടി.. അപ്പൊ തന്നെ അമ്മുവിനെ വിളിച്ചു നിന്റെ ഫ്ലാറ്റിലേക്ക് വിട്ടു
"ചേച്ചിയെ കണ്ടോ..?
അഖിൽ : മ്മ്... നീ അവളെ തല്ലിയോ ഇന്നലെ..?
അല്പം ഗൗരവത്തിൽ അവൻ ചോദിച്ചു... തല്ലിന്റെ കാര്യം പറഞ്ഞപ്പോ ആദ്യം കൈ പോയത് ഇടതു കവിളിലേക്ക് ആയിരുന്നു
"ഞാൻ തല്ലിയില്ല.. പക്ഷെ എനിക്ക് കിട്ടി കനത്തിൽ ഒരെണ്ണം.."
അഖിൽ : നീ തല്ലാതെ എങ്ങനാ മൈരേ ചേച്ചിയുടെ നെറ്റി മുറിഞ്ഞത്...?
"നെറ്റി മുറിഞ്ഞെന്നോ... എങ്ങനെ.."
അപ്പോളാണ് ഇന്നലെ അവളെപ്പിടിച്ചു തള്ളിയത് ഓർമ്മ വന്നത്... അപ്പൊ തലയെവിടെയോ തട്ടിയ ശബ്ദമാണ് കേട്ടത്
കുറ്റബോധത്തോടെ ഞാൻ അവനെ നോക്കി
അഖിൽ : ഇനി അതോർത്ത് ഇരിക്കുകയൊന്നും വേണ്ട... ചെറിയ ഒരു മുറിവാ... അപ്പോ തന്നെ അമ്മുവത് മരുന്നൊക്കെ വെച്ചു കെട്ടികൊടുത്തു.. അങ്ങനയല്ലേ നിങ്ങൾ തമ്മിലുള്ള വഴക്കിന്റെ കാര്യം അറിഞ്ഞത്..
"മ്മ്... എനിക്കൊന്നും ചേച്ചിയെ കാണണമെടാ..."
അവന്റെ കൈ പിടിച്ചുഞാൻ പറഞ്ഞു
അഖിൽ : എന്തിനാടാ ഇനിയും.. ആ പാവത്തിനെ വിഷമിപ്പിക്കാനോ...
"ഞാൻ എങ്ങനെ വിഷമിപ്പിക്കാനാ അഖിലേ... എന്റെ വിഷമം ഒന്നും ആരും അറിയുന്നില്ലല്ലോ..."
നിറഞ്ഞ കണ്ണുകൊണ്ടു ഞാൻ പറഞ്ഞു
അത് കണ്ട അഖിൽ എന്റെ തോളിൽ കൈ വെച്ചു
എന്താണെന്ന അർത്ഥത്തിൽ ഞാൻ അവനെ നോക്കി
അഖിൽ :
💬 Comments
View all comments