Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]
നീ ആലോചിച്ചു നോക്ക് ജോ... ചേച്ചി എല്ലാം ഞങ്ങളോട് പറഞ്ഞു...ആരുമില്ലാതെ ജീവിതത്തിനൊരു ലക്ഷ്യവും ഇല്ലാതെ നിന്ന അവൾക്ക് കൂടെ ആരെങ്കിലും ഓക്കേ ഉണ്ടെന്നു തോന്നിപ്പിച്ചത് നീയാ... ആ നിന്നെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ചതാണോ ജോ ചേച്ചി ചെയ്ത തെറ്റ്...
അവൻ പറഞ്ഞ കാര്യങ്ങൾ ഓക്കേ ഞാൻ മനസിലാക്കാൻ ശ്രമിച്ചു
അഖിൽ : എനിക്കറിയാം നീ അവളെ ചേച്ചിയെന്ന് വിളിക്കുന്നത് എന്ത് അർഥത്തിൽ ആണെന്ന്..പക്ഷെ എങ്ങനെ ആണേലും സ്വന്തം ചേച്ചി ആവില്ലല്ലോ.. പിന്നെ എന്താ പ്രശ്നം
അവനെന്നെ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു
"എടാ.. പക്ഷെ..."
അഖിൽ : ഒരു പക്ഷെയും ഇല്ല.. നീ നിന്റെ മനസ്സിനോട് തന്നെ ചോദിക്കാൻ ശ്രമിക്ക്...ചേച്ചിയുടെ വാക്കുകൾ തലകൊണ്ട് മനസിലാക്കാൻ ശ്രമിക്കാതെ ഹൃദയം കൊണ്ട് ശ്രമിക്ക്...
എന്റെ നെഞ്ചിൽ കൈ വെച്ചുകൊണ്ടവൻ പറഞ്ഞു
അഖിൽ : വാ... നിന്നെ കൊണ്ടാക്കാം..
അതും പറഞ്ഞു അഖിൽ എണീറ്റു നടന്നു
പിറകെ ഞാനും
വണ്ടി ഓടിച്ചത് അഖിലായിരുന്നു... ആ സമയമെല്ലാം ഞാൻ കണ്ണടച്ചു കിടന്നു
അഖിൽ പറഞ്ഞത് പോലെ ഞാൻ ചേച്ചിയെ മനസിലാക്കാൻ ശ്രമിച്ചു
ഏറെ നേരെത്തെ ആലോചനക്കൊടുവിൽ എനിക്ക് പല കാര്യങ്ങളും മനസിലായി
അല്പം സമയത്തിനുള്ളിൽ ഞങ്ങൾ ഫ്ലാറ്റിൽ എത്തി
താഴെ പാർക്കിങ്ങിൽ തന്നെ അമ്മുവിന്റെ സ്കൂട്ടി ഉണ്ടായിരുന്നു
അവരിതുവരെ പോയില്ലെന്ന് എനിക്ക് മനസിലായി
റൂമിനോട് അടുക്കുന്തോറും എനിക്ക് ടെൻഷൻ കൂടി വന്നു
ചേച്ചിയെ എങ്ങനെ ഫേസ് ചെയ്യുമെന്ന പേടി ആണ് അതിന് കാരണം
ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അഖിൽ ആദ്യം അകത്തു കയറി
പിന്നാലെ അല്പം മടിയോടെ ഞാനും
അവിടെ കണ്ട കാഴ്ച എന്റെ കിളി പറത്തി എന്നത് ആവും സത്യം
ഒരു യുദ്ധഭൂമിക്ക് സമാന്തരം ആയിരുന്നു അവിടുത്തെ അവസ്ഥ
മറിഞ്ഞു കിടക്കുന്ന കസേരകളും പൊട്ടിയ ഗ്ലാസ്സും പത്രങ്ങളുമെല്ലാം വാരി കൂട്ടുന്ന തിരക്കിൽ ആയിരുന്നു അമ്മു
എന്നെ കണ്ടതും മുഖത്തൊരു മങ്ങിയ ചിരിയുമായി അവൾ എന്റെ അടുക്കലേക്ക് വന്നു
അമ്മു : അവിടെ തന്നെ നിക്കാതെ കേറി വാടാ
ഉള്ളിലേക്ക് കയറിയതും എന്റെ റൂമിൽ നിന്ന് കാറ്റ് പോലെ ഇറങ്ങി വരുന്ന അമിതയെ ആണ് കണ്ടത്
💬 Comments
View all comments