0%

Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]

Author : Kambikathakal Read All Parts 1.4K

വീണു

എവിടെയോ ഇടിക്കുന്ന ശബ്ദം കേട്ടെങ്കിലും തിരിഞ്ഞു പോലും നോക്കാതെ ഞാൻ റൂമിൽ നിന്ന് ഇറങ്ങി നടന്നു

കണ്ണുകളൊക്കെ പതിവിലധികം നിറഞ്ഞു വന്നു... മുമ്പിൽ കാഴ്ചകളൊക്കെ മങ്ങുന്നത് പോലെ... കാലുകളെ തളർച്ച പിടി കൂടി തുടങ്ങി

അങ്ങനൊരാവസ്ഥയിലായിരുന്നിട്ടും പോലും ഞാൻ കാറുമെടുത്ത് പുറത്തേക്കിറങ്ങി

ചേച്ചിയുടെ വാക്കുകൾ അത്രയേറെ എന്നെ വിഷമിപ്പിച്ചിരുന്നു

എവിടേക്ക് പോണമെന്നു അറിയാതെ ഞാൻ നിന്നു.. പിന്നെ അഖിലിന്റെ ഹോസ്റ്റലിലേക്ക് വണ്ടി വിട്ടു

വേറെ എവിടെ പോകണമെന്ന് എനിക്ക് അറിയില്ലായിരുന്നു... അവനെ ഫോണിൽ വിളിച്ചു വരാൻ പറഞ്ഞു ഞാൻ കാറിലിരുന്നു കരയാൻ തുടങ്ങി

സ്റ്റിയറിങ്ങിൽ തലതല്ലി കരയുന്ന എന്നെ കണ്ടുകൊണ്ടാണ് അഖിൽ ഓടി വന്നത്

ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാനിതുപോലൊരാവസ്ഥയിലൂടെ കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ ഇതിനെയെങ്ങനെ മറികടക്കണമെന്ന് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല

പാതി ബോധത്തിൽ ഞാനറിഞ്ഞു ആരൊക്കെയോ കൂടിയെന്നെ താങ്ങിയെടുത്തൊരു ബെഡിൽ കിടത്തുന്നത്

ഇടക്കെപ്പോഴോ ബോധം വന്നപ്പോ മങ്ങിയ കാഴ്ച്ചയിൽ കണ്ടു തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാൻ

അതിന്റെ തണുപ്പിൽ ഞാനൊന്ന് മയങ്ങി

പിന്നെ കണ്ണ് തുറക്കുന്നത് അഖിലിന്റെ ശബ്ദം കേട്ടാണ്

ഉറക്കച്ചടവിൽ ഞാൻ പാതി എണീറ്റ് നോക്കിയപ്പോ കണ്ടു വാതിൽക്കൽ നിന്നുകൊണ്ടവൻ ആരോടോ ഫോണിൽ സംസാരിക്കുന്നത്

മെല്ലെ എണീറ്റിരുന്ന് ഞാൻ ചുറ്റിനും നോക്കി

അതികം വലുപ്പമില്ലാത്ത ഒരു മുറിയും ഒരു കട്ടിലും.. അതിലാണ് ഞാൻ കിടക്കുന്നത്

അടുത്തായുള്ള ബെഞ്ചിലും ഷെൽഫിലും നിരന്നു കിടക്കുന്ന പുസ്തകങ്ങളും തുണികളും

തുറന്നിട്ട ജനലിലൂടെ എന്റെ മുഖത്തേക്കടിക്കുന്ന സൂര്യപ്രകാശം എനിക്ക് ശല്യമായി തോന്നി

പെട്ടെന്നാണ് ഇന്നലത്തെ കാര്യങ്ങൾ എല്ലാം എന്റെ ഓർമ്മയിലേക്ക് വന്നത്

നടന്നതൊക്കെ ഓർത്തെന്റെ കണ്ണ് നിറഞ്ഞു..

💬 Comments

View all comments