0%

Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]

Author : Kambikathakal Read All Parts 1.4K

ബെഡിൽ ചുരുണ്ടു കൂടി കിടക്കുന്ന ചേച്ചിയെ

ഗർഭപത്രത്തിൽ കുഞ്ഞു കിടക്കുന്നത് പോലെ കാൽമുട്ട് രണ്ടും മുൻപിലേക്ക് മടക്കി ആണ് കിടക്കുന്നത്

ചെറിയ സ്പീഡിലുള്ള ഫാനിന്റെ കാറ്റിൽ മുടിയിഴകൾ പാറി പറന്നു കിടക്കുകയാണ്

ഞാൻ ചേച്ചിയുടെ അരികിൽ മുട്ടുകുത്തി നിന്നു

നെറ്റിയിൽ ചെറിയൊരു ബാൻഡ് എയ്ഡ് ഒട്ടിച്ചിട്ടുണ്ട്.. മെല്ലെ അതിൽ തൊട്ട് നോക്കി

വേദന കൊണ്ടാണെന്നു തോന്നുന്നു നെറ്റി മടക്കികൊണ്ട് വീണ്ടും ചുരുണ്ടു കൂടി കിടക്കാൻ ശ്രമിച്ചു

കാറ്റത്തു പാറുന്ന മുടിയൊക്കെ ഒരു വശത്തേക്ക് ആക്കികൊണ്ട് ഞാൻ അവിടെ തന്നെ ഇരുന്നു

"മറ്റാരേക്കാളും നിന്നെ മനസിലാക്കാൻ പറ്റുമെന്ന് കരുതി നടന്നവനാ ഞാൻ... ആ എനിക്ക് മനസിലാക്കാൻ പറ്റാതെ പോയല്ലോടി ചേച്ചി നിനക്ക് എന്നോടുള്ള ഇഷ്ടം.."

ചേച്ചിയുടെ തലയിൽ തലോടിക്കൊണ്ട് ഞാൻ അത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു

അങ്ങനെ അവളുടെ കൂടെ ഇരിക്കുമ്പോൾ ഞാൻ അറിയുകയായിരുന്നു എനിക്ക് അവളോടുള്ള ഇഷ്ടം എന്തായിരുന്നെന്ന്... ചേച്ചി എനിക്ക് ആരായിരുന്നു എന്ന്

"ജോ...!

തലകുനിച്ചിരിക്കുമ്പോൾ ആയിരുന്നു ചേച്ചിയുടെ വിളി കേട്ടത്... പതിയെയുള്ള വിളിയിൽ നിന്ന് തന്നെ മനസിലാക്കാം ചേച്ചി എത്ര മാത്രം അവശയായിരുനെന്ന്

ഞാൻ നോക്കുമ്പോൾ കണ്ടത് എന്നെ നോക്കി കണ്ണ് നിറച്ചു കിടക്കുന്ന ചേച്ചി ആയിരുന്നു

അത് കൂടെ കണ്ടപ്പോ എന്ത് പറയണമെന്നറിയാതെ ഞാൻ ഇരുന്നു

എങ്കിലും അവളുടെ കൈ രണ്ടും കൂട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു

"സോറി..."

അത് മാത്രമേ എനിക്ക് പറയാൻ ഉണ്ടായിരുന്നുള്ളു

ചേച്ചി : എന്തിനാ ജോ... ഞാനല്ലേ അത് പറയേണ്ടത്... എല്ലാത്തിനും കാരണം ഞാനല്ലേ... ആർക്കും വേണ്ടാത്ത ഒരു പാഴ് ജന്മത്തിന് ജീവിക്കാൻ ഒരവസരം കൊടുത്തത് കൊണ്ടല്ലേ ഇങ്ങനെ

💬 Comments

View all comments