Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]
ഓക്കേ ഉണ്ടായത്... അല്ലായിരുന്നെങ്കിൽ എന്നേ അവസാനിപ്പിച്ചേനെ ഈ ജീവിതം...
കരച്ചിലടക്കാൻ പാട് പെട്ടുകൊണ്ട് ചേച്ചി പറഞ്ഞു
അവളുടെ കയ്യിൽ ഒരല്പം ബലത്തിൽ തന്നെ ഞാൻ പിടിച്ചു.. പിന്നെ മുഖത്തൊരു ചിരി വരുത്തികൊണ്ട് ചേച്ചിയുടെ ചെവിയിൽ പതിയെ പറഞ്ഞു
"അങ്ങനെ ചത്താൽ എനിക്ക് പിന്നെ ആരുണ്ടെടി ചേച്ചി.."
കേട്ടത് വിശ്വസിക്കാനാവാതെ എന്നെ തന്നെ നോക്കി കിടക്കുകയായിരുന്നു ചേച്ചി...
എൻെറ വാക്കുകളുടെ അർത്ഥം മനസിലാക്കിയതും
അടക്കി പിടിക്കാൻ ശ്രമിച്ച കരച്ചിൽ ഒറ്റയടിക്ക് അണപ്പൊട്ടി പുറത്തേക്കൊഴക്കികൊണ്ടെന്നേ കെട്ടി പിടിച്ചു
ഇന്നലെ പിടിച്ചതിലും ശക്തിയിൽ
ചേച്ചിയുടെ ചൂടിലും കെട്ടിപ്പിടിത്തത്തിലും എനിക്ക് വീർപ്പുമുട്ടിയെങ്കിലും ഞാനതെല്ലാം ആസ്വദിക്കാൻ തുടങ്ങിയിരുന്നു
ഇതാണെന്റെ ചേച്ചി... ഞാൻ സ്നേഹിച്ച...
എന്നെപ്പോലുമറിയിക്കാതെ എന്നെ സ്നേഹിച്ച എന്റെ ചേച്ചി... ജോമോന്റെ മാത്രം ചേച്ചി
അന്ന് മുതൽ ഞാൻ അറിയാനും അനുഭവിക്കാനും ശ്രമിക്കുകയായിരുന്നു ചേച്ചിയെ... മുൻപത്തേക്കാൾ എത്രയോ മനോഹരമായിരുന്നു പിന്നീടുള്ള ജീവിതം
പക്ഷെ അധിക കാലം അത് തുടർന്ന് പോയില്ല.. ചേച്ചിയുടെ കല്യാണം നിശ്ചയിക്കാൻ അച്ഛനുമമ്മയും കൂടി തീരുമാനിച്ചു
ഇതറിഞ്ഞ ദിവസം എന്നെ ചുറ്റിപ്പിടിച്ചു കരഞ്ഞ ചേച്ചിയുടെ മുഖം ഒരിക്കലും ഞാൻ മറക്കില്ല... ഇനിയും ആ കണ്ണുകൾ നിറയാതിരിക്കാൻ ഞാൻ ഒരു തീരുമാനമെടുത്തു
ചേച്ചി അറിയാതെ ഞാൻ നാട്ടിലേക്ക് പോയി.. അമ്മയെയും അച്ഛനെയും കണ്ടു
വരുന്നത് വരട്ടെ എന്ന് കരുതി ഞങ്ങൾ തമ്മിലുള്ള ഇഷ്ടത്തേക്കുറിച്ച് പറഞ്ഞു
വിചാരിച്ചത് പോലെ തന്നെ വലിയൊരു ഭൂകമ്പം തന്നെ ഉണ്ടായെങ്കിലും എന്റെ അമ്മയും അച്ഛനുമല്ലേ അവർ....പിന്നെ ഞാൻ സ്നേഹിച്ചത് മറ്റാരെയും അല്ലല്ലോ.... ഈ കുടുംബത്തിൽ തന്നെ വളർന്ന ഒരുവളെ അല്ലേ
വീട്ടിൽ നിന്ന് പച്ചക്കൊടി കിട്ടിയത അടുത്ത നിമിഷം
💬 Comments
View all comments