Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]
ചെയ്യാതെ ബാക്കി ഉള്ളവരോടൊക്കെ സംസാരിക്കുന്നത് ചേച്ചിക്കത്ര പിടിക്കുന്നില്ലെന്ന് എനിക്ക് മനസിലായി
മൂടി കെട്ടിയ മുഖവുമായി ചേച്ചി എന്നെത്തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു
ഞങ്ങൾ രണ്ടു പേരുമുള്ള ഈ പിണക്കം അവിടെ മറ്റൊരാളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു
വേറാരുമല്ല അമ്മു തന്നെ
എന്റെ കാലിൽ അവൾ നുള്ളിയപ്പോ ആണ് ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയത്
ചേച്ചിയെ നോക്കി എന്താ പ്രശ്നം എന്നവൾ ആരും കേൾക്കാതെ ചോദിച്ചു
"അത് ഒന്നുമില്ലെടി.. ഇവിടെ പതിവാ.."
ചിരിച്ചുകൊണ്ട് ഞാനവളോട് പറഞ്ഞു
അമ്മുവിനോടുള്ള എന്റെ ചിരിയും കളിയും കണ്ടു ചേച്ചി പെട്ടെന്ന് എണീറ്റുകൊണ്ട് ജെസ്‌നയോട് പറഞ്ഞു
ചേച്ചി : നിങ്ങൾ സംസാരിച്ചിരിക്ക്.. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..
അതും പറഞ്ഞവൾ തിരിഞ്ഞതും അമ്മുവും കൂടെ എണീക്കാൻ തുടങ്ങി
അമ്മു : ഞാനും വരാം ചേച്ചി
ചേച്ചി : ഏയ് വേണ്ട അമ്മു.. നിങ്ങൾ സംസാരിച്ചിരിക്ക്
"കേട്ടല്ലോ.. നീയിവിടെ ഇരിക്ക്.."
ചേച്ചി പറഞ്ഞതും എണീക്കാൻ തുടങ്ങിയ അമ്മുവിനെ ഞാൻ അവിടെ പിടിച്ചിരുത്തി
അത് കൂടെ കണ്ടപ്പോൾ ചേച്ചി എന്നെ കലിപ്പിച്ചൊരു നോട്ടവും നോക്കി ചവുട്ടിതുള്ളി അകത്തേക്ക് പോയി
ബാക്കി ഉള്ളവർ എന്താ സംഭവം എന്ന് മനസിലാവാതെ അവളെ നോക്കി.. പിന്നെ എന്നെയും
എന്നെ നോക്കിയപ്പോ ഞാൻ എല്ലാവരെയുമൊന്ന് ചിരിച്ചു കാണിക്കുക മാത്രമാണ് ചെയ്തത്
അഖിൽ : എന്താടാ ഇത്.. നീയും നിന്റെ ചേച്ചിയും തമ്മിൽ കീരിയും പാമ്പും ആണെന്ന് തോന്നുന്നല്ലോ
"കീരിയും പാമ്പുമൊക്കെ എത്രയോ ഭേദം ആണ് മോനെ ഇതൊക്കെ വെച്ചു നോക്കുമ്പോൾ... ആ പോയ സാധനമില്ലേ... അതിനെ ഏത് ജീവിയുമായി താരതമ്യം ചെയ്യണമെന്ന് ഇതുവരെ എനിക്ക് മനസിലായിട്ടില്ല..."
ഞാൻ കളിയായി പറഞ്ഞു
അമിത : കഷ്ടം ഒണ്ട് ജോ...ദയേച്ചി എന്ത് പാവമാണെന് അറിയോ..
പാവമോ.. ഇതൊക്കെ എപ്പോ
"നീയൊക്കെ ഇന്ന് കണ്ടതല്ലേ ഉള്ളു അതിനെ.. ഞാനേ മൂന്നാല് കൊല്ലമായി കാണുന്നു.. പാവം ആണ് പോലും.."
അമ്മു : മൂന്നാല് കൊല്ലമോ...? അതെന്താടാ അങ്ങനെ ഒരു കണക്ക്
അപ്പോഴാണ് ഞാൻ എന്താ പറഞ്ഞതെന്ന് എനിക്ക് മനസിലായത്.. ഞാൻ ഇവരോടാരും എനിക്ക് ചേച്ചിയെ എങ്ങനെയാ കിട്ടിയതെന്ന് പറഞ്ഞിട്ടില്ല... അതുകൊണ്ട് തന്നെ ഇവർക്കെല്ലാം ദയ
💬 Comments
View all comments