0%

Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]

Author : Kambikathakal Read All Parts 450

അത് നിന്റെ മറ്റവളെ പോയി വിളിക്കെടാ..

"കൊറച്ചു കഴിഞ്ഞു വരുന്നുണ്ട്.. നേരിട്ടങ് വിളിച്ചാൽ മതി.."

അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഓടി.. അല്ലെങ്കിൽ ഇന്നിവിടെ അടി നടക്കും

വാങ്ങാൻ ഒരുപാട് സാധനങ്ങൾ ഉള്ളത്കൊണ്ട് ഞാൻ കാറെടുത്താണ് ഇറങ്ങിയത്.. അല്ലേലും സ്കൂട്ടിയിൽ ഇത്രയും സാധനങ്ങൾ വച്ച് ഞാൻ എങ്ങനെ വരാനാണ്

കടയിലെ തിരക്ക് കാരണം വിചാരിച്ചതിലധികം സമയമെടുത്തു

ഒരു കടയിൽ കിട്ടാത്തത് വാങ്ങാൻ അടുത്തതിൽ കേറണം.. അവിടെ ആണേൽ ഞാൻ ഉദ്ദേശിച്ച സാധനം കാണാത്തുമില്ല

ഇനി വാങ്ങാതെയെങ്ങാനും തിരിച്ചു പോയാൽ ചേച്ചിയെന്നെ കൊന്ന് കൊലവിളിക്കും

ഒടുക്കം തപ്പി പെറുക്കി എല്ലാ സാധനങ്ങളും വാങ്ങി... അങ്ങനെ പേഴ്‌സും കാലിയായി

വലിയ ഡയലോഗൊക്കെ അടിച്ചത് കിട്ടുന്ന പോക്കറ്റ് മണിയിൽ നിന്ന് ഞാൻ സ്വരുക്കൂട്ടി വെച്ച കൊറച്ചു പൈസ കണ്ടാണ്.. അങ്ങനെ അതും തീർന്നു

മര്യാദക്ക് അവൾടെ കയ്യീന്ന് പൈസയും വാങ്ങി പോന്നാൽ മതിയാരുന്നു....

രാവിലത്തെ ട്രാഫിക്കിലൂടെ വലിഞ്ഞു വലിഞ്ഞു ഫ്ലാറ്റിൽ എത്തിയപ്പോ തന്നെ സമയം കൊറേ എടുത്തു

ഒന്നാമത് കാറും എടുത്താണ് പോന്നത്.. അപ്പൊ പിന്നെ പറയണ്ടല്ലോ

മൂന്നാല് കവറും പിടിച്ചു എന്റെ ഫ്ലാറ്റിനടുത്ത് എത്തിയപ്പോ തന്നെ കേട്ടു ഉച്ചത്തിൽ ഉള്ള ആരുടെയൊക്കെയോ സംസാരവും ചിരിയും

ഇവര് നേരത്തെ ഇങ് എത്തിയോ

വാതില് തുറന്നകത്തു കേറിയപ്പോ കണ്ടു സോഫയിലിരുന്ന് അഞ്ചെണ്ണവും കൂടെ കലപില സംസാരിക്കുന്നത്.. ഇടക്ക് വഴക്ക് കൂടുന്നുമുണ്ട്

അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് ഇതിനൊക്കെ നടുവിലിരുന്നു ചിരി അടക്കി പിടിക്കാൻ പാട് പെടുന്ന ചേച്ചിയെ

രാവിലെ എന്ത് ഷോ കാണിച്ച ആളാണെന്നു നോക്കണേ.. ഇപ്പൊ നേഴ്‌സറി പിള്ളേരെപോലിരുന്നു കളിയും ചിരിയും

അടുക്കളയിൽ പോയി സാധനങ്ങൾ ഓക്കേ വച്ചു അവരുടെ മുൻപിൽ ഒഴിഞ്ഞ സീറ്റിൽ വന്നിരുന്നപ്പോ ആണ് എല്ലായെണ്ണവും എന്നെ ശ്രദ്ധിക്കുന്നത് തന്നെ

അതുവരെ കളിച്ചു ചിരിച്ചിരുന്ന ചേച്ചിയുടെ മുഖമെല്ലാം മാറി... പയങ്കര ആറ്റിട്യൂട് ഓക്കേ ഇട്ട് എന്നെയൊരു നോട്ടം

ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല.. ചേച്ചിയുടെ അടുത്തിരുന്ന അമിതയോട് ചോദിച്ചു

"നിങ്ങളൊക്കെ എപ്പോ വന്നു..?

അമിത : വന്നിട്ടധികം ആയില്ലെടാ.. ദയേച്ചിയോട് ചോദിച്ചപ്പോൾ പറഞ്ഞു നീ പുറത്തു പോയതാണെന്ന്

ചേച്ചിയെ മൈൻഡ്

💬 Comments

View all comments