Chapter Title : ജോമോന്റെ ചേച്ചി 3 [ജോമോൻ] [Climax]
പിന്നെ വല്യ ഭാവ വ്യത്യാസം ഒന്നുമില്ലാതെ പാചകത്തിൽ ശ്രദ്ധിച്ചു
ചേച്ചി : വരട്ടെ... എനിക്കുമോന്ന് കാണാമല്ലോ നിന്റെ അമ്മുവിനെയൊന്ന്
"അതാ എനിക്ക് പറയാൻ ഉള്ളെ... ഞാൻ ഒരുവിധത്തിൽ കരക്കടിപ്പിച്ചു കൊണ്ടുവരുന്ന തോണിയാ അത്..നീയൊരു പ്രേമവിരോധി ആണെന്ന് കരുതി ഇതിലും ഉടക്കൊന്നും വെക്കരുത്..."
ചേച്ചി : ഓ ഞാനായിട്ട് ഒടക്കാനും ഒടിക്കാനും വരുന്നില്ല... പിന്നെ നിന്റെ അമ്മുവും കുമ്മുവുമൊക്കെ വരുന്നത് കൊള്ളാം.. എന്റെ മെക്കിട്ടേങ്ങാനും കേറാൻ വന്നാൽ... തൂക്കി എടുത്തു വെളിയിൽ കളയും എല്ലാത്തിനെയും..
ഒരു ഭീഷണി സ്വരത്തിൽ ചേച്ചി പറഞ്ഞു
"എടി ചേച്ചി അവരൊന്നും നീ കരുതുന്നത് പോലെ പ്രശ്നക്കാർ ഒന്നുമല്ല... എല്ലാം പാവങ്ങളാ.."
ചേച്ചി : നിന്റെ കൂട്ടുകാരല്ലേ... മനസിലാവും... മോൻ ചെല്ല്.. എനിക്ക് പിടിപ്പത് പണിയുള്ളതാ
ചേച്ചി അതും പറഞ്ഞെന്നെ ഹാളിലേക്ക് തള്ളി വിട്ടു
എന്തായാലും ഇവിടുത്തെ കാര്യം ഓക്കേ ആയി.. ഇനി വരുന്നതുങ്ങളുടെ കാര്യം എന്താവോ എന്തോ
ചേച്ചി : ടാ ഒന്ന് നിന്നെ..
ഓരോന്നാലോചിച്ചു നടക്കുമ്പോ ആണ് ചേച്ചി പിന്നിൽനിന്ന് വിളിച്ചത്
"എന്നാ....?
ചേച്ചി : നീ ഒന്ന് പുറത്തു പോണം.. കൊറച്ചു സാധനങ്ങൾ വാങ്ങാൻ ഒണ്ട്
"ഓ അതാണോ... എന്താ വാങ്ങേണ്ടേ..?
ഗ്യാസ് ഓഫ് ചെയ്ത് ചേച്ചി റൂമിലേക്ക് പോയി
കൊറച്ചു കഴിഞ്ഞു ഒരു പേപ്പറിന്റെ കഷ്ണവുമായി വന്നു
വാങ്ങാൻ ഉള്ള സാധനങ്ങളുടെ ലിസ്റ്റ് ആയിരുന്നത്
"ഇത് ഒരുപാടൊണ്ടല്ലോ..നീയെന്താ ഇവിടെ പച്ചക്കറിക്കട തുടങ്ങാൻ പോണോ..?
ലിസ്റ്റ് കണ്ട് ഞാൻ ചോദിച്ചു
ചേച്ചി : വേണേൽ വാങ്ങിയാൽ മതി.. അല്ലേ നിന്റെ ഫ്രഡ്സ് വന്നു പച്ചവെള്ളം കുടിച്ചിട്ട് പൊക്കോട്ടെ
ഓ.. ഇത് അവർക്ക് വേണ്ടി ഉള്ളതായിരുന്നല്ലേ
"ശെരി ശെരി... ഞാൻ പോയിട്ട് വരാം.."
ഞാൻ പുറത്തേക്ക് നടന്നു
ചേച്ചി : നിനക്ക് പൈസ വേണ്ടേ..അവിടെപ്പോയി ചിരിച്ചു കാണിച്ചാലൊന്നും സാധനം കിട്ടുകേല
ജോലി ഉള്ളതിന്റെ അഹങ്കാരം കാണിക്കുവാണോ ചേച്ചി... അതും ഈ എന്നോട്
"ഇതൊക്കെ വാങ്ങാൻ ഉള്ള കാശൊക്കെ എന്റേൽ ഉണ്ടെടി ഭൂതമേ.."
അവളെ ഇടക്ക് സ്നേഹം കൂടുമ്പോൾ ഇതുപോലെ ഓരോന്ന് വിളിക്കും.. എന്തോ ചേച്ചിക്ക് അത് കേൾക്കുമ്പോൾ കലി ഇളകും
ചേച്ചി :
💬 Comments
View all comments