Chapter Title : ജോമോന്റെ ചേച്ചി [ജോമോൻ]
ഇരുന്നു അവളോട് കോളേജിലെ വിശേഷങ്ങൾ ചോദിച്ചു
അന്ന് നടന്ന കാര്യങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ എന്നോടവൾ പറഞ്ഞു
ഞങ്ങൾക്ക് രണ്ട് പേർക്കുമുള്ള ഭക്ഷണമായി കഴിക്കാൻ ഇരുന്നപ്പോൾ ആണ് അമ്മ അടുക്കയിലേക്ക് വന്നത്
വന്നതേ ഞങ്ങളെ ഒന്നും നോക്കാതെ കഴുകാൻ ഉള്ള പാത്രങ്ങൾ കഴുകി വെക്കാൻ തുടങ്ങി
മുഖമെല്ലാം മാറി കരഞ്ഞ ലക്ഷണമുണ്ട്
അത് കണ്ടതെ എന്തോ പ്രശ്നം ഉണ്ടെന്നു എനിക്ക് തോന്നി
അത് ചേച്ചിയോട് പറയാൻ തിരിഞ്ഞപ്പോ അവളും അമ്മയെ തന്നെ നോക്കി ഇരിക്കുവാണ്
അവൾക്കും തോന്നിയിരിക്കണം എന്തോ പ്രശ്നം ഉണ്ടെന്നു
"എന്ത് പറ്റിയമ്മേ...?
ഞാൻ അമ്മയോട് ചോദിച്ചു
"ഒന്നുമില്ലെടാ ചെറിയൊരു തലവേദന... നീ വേഗം കഴിച്ചിട്ട് പാത്രം ഇങ് താ.. കഴുകിയിട്ടു വേണം ഒന്ന് കിടക്കാൻ.."
"അമ്മ കിടന്നോ.. പാത്രം ചേച്ചി കഴികിക്കോളും.."
അത് മാത്രം പറഞ്ഞതെ ഓർമ ഉള്ളു.. കഴുകികൊണ്ടിരുന്ന പാത്രം സിങ്കിലേക്ക് എറിഞ്ഞുകൊണ്ട് അമ്മ എന്നോട് ദേഷ്യപ്പെട്ടു
"അവളില്ലായിരുന്നെങ്കിൽ നീ എന്ത് ചെയ്തേനെ.. എന്ത് പറഞ്ഞാലും ചേച്ചി ചേച്ചി...ഇനിയെല്ലാം സ്വയം ചെയ്യാൻ പഠിച്ചോ മര്യാദക്ക്.."
അതും പറഞ്ഞമ്മ അകത്തേക്ക് പോയി
എന്താ ഇപ്പൊ ഉണ്ടായേ എന്ന് മനസിലാവാതെ ഞാനും ചേച്ചിയും മുഖമുഗം നോക്കി
അമ്മയും കൂടെ ദേഷ്യപ്പെട്ടപ്പോൾ എനിക്ക് ഉണ്ടായിരുന്ന വിശപ്പും കൂടെ പോയി
എണീക്കാൻ പോയ എന്നെ പിടിച്ചിരുത്തി ചേച്ചി രണ്ട് ദോശ കൂടി കഴിപ്പിച്ചു
അമ്മയുടെയും അച്ഛന്റെയും പെരുമാറ്റം അവളിലും നല്ല വിഷമം ഉണ്ടാക്കിയെന്ന് എനിക്ക് അറിയാവുന്നത് കൊണ്ട് ഒന്നും പറയാതെ അവൾ തന്നത് മുഴുവൻ ഇരുന്നു കഴിച്ചു.. വെറുതെ എന്തിനാ ഞാൻ കൂടെ അവളെ വിഷമിപ്പിക്കുന്നത്
പാത്രമെല്ലാം
💬 Comments
View all comments