Chapter Title : ജോമോന്റെ ചേച്ചി [ജോമോൻ]
കഴുകി കഴിയുന്നത് വരെ ഞാൻ അവളുടെ കൂടെ തന്നെ ഇരുന്നു
കിടക്കാനായി പോകുമ്പോൾ അവൾ അമ്മയുടെ മുറിയിലേക്ക് പോകുന്നത് കണ്ടു
ഞാനും കൂടെ പോയാലോ എന്ന് ആലോചിച്ചു പിന്നെ വേണ്ടെന്ന് വച്ചു ഞാൻ റൂമിൽ കേറി
ഓരോന്ന് ആലോചിച്ചു വെറുതെ കിടന്നു
പിന്നെ ചേട്ടൻ പണ്ട് ഉപയോഗിച്ചിരുന്ന ഒരു ഫോൺ ഉണ്ടായിരുന്നു എന്റേൽ
അവൻ പുതിയത് എടുത്തപ്പോൾ എനിക്ക് തന്നതാണ്
വലിയ സ്പീഡ് ഒന്നും ഇല്ലാത്ത നെറ്റ് ആണേലും ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റുന്ന ഒരു സംസാങ്ങിന്റെ ഒരു സെറ്റ് ആണത്
ഫേസ്ബുക്കിൽ കേറി വെറുതെ ഓരോ പ്രൊഫൈലും നോക്കിക്കൊണ്ട് ഇരിക്കുമ്പോൾ ആണ് ചേച്ചി റൂമിലേക്ക് വന്നത്
എന്റെ റൂമിന്റെ ഒപോസിറ്റ് തന്നെ ആണ് അവളുടെ റൂമും
രാത്രി ഇടക്ക് എന്റെ റൂമിൽ വന്നിരിക്കുന്ന പതിവ് അവൾക്കുണ്ട്.. അല്ലെങ്കിൽ ഞാൻ അവളുടെ റൂമിൽ പോയിരിക്കും
പക്ഷെ അമ്മയുടെ റൂമിലേക്കു പോയപ്പോൾ ഉള്ള മുഖമല്ല അവൾക്ക്.. മുഖത്തു ചെറിയൊരു സന്തോഷവും അതുപോലെ തന്നെ സങ്കടവും നിഴലിച്ചു കിടന്നിരുന്നു
എന്റെ കാലിനടുത്തവൾ വന്നിരുന്നു
നിലത്തേക്ക് നോക്കിയാണ് ഇരുപ്പ്
"ടി ചേച്ചി.."
"മ്മ്..."
"അമ്മ എന്ത് പറഞ്ഞു.."
"ഒന്നും പറഞ്ഞില്ല.."
ആ പറഞ്ഞത് കള്ളമാണെന്ന് എനിക്ക് അറിയാമായിരുന്നു
"ഒന്നും പറയാതെ അവിടെ കഥകളി കളിക്കാൻ ആണോ നീ പോയത്.. നീ കാര്യം പറയെടി ചേച്ചി.."
അവളുടെ മുടിയിൽ വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു... മുടിയിൽ വലിക്കുന്നത് ചേച്ചിക്ക് നല്ല ദേഷ്യം വരുന്ന കാര്യം ആണ്.. വേറെ ആരെങ്കിലും ആണെങ്കിൽ ഇപ്പൊ ഒരടി കഴിഞ്ഞേനെ
"ഈ ചെക്കനിത്.. ഞാൻ പറയാം.."
"അങ്ങനെ വേണം നല്ല കുട്ടികൾ
💬 Comments
View all comments