Chapter Title : ജോമോന്റെ ചേച്ചി [ജോമോൻ]
ഇത്രയും ആളുകളെന്താ വീടിനുമുന്നിൽ എന്ന് ആലോചിച്ചുകൊണ്ട് ഞാൻ അവർക്കിടയിലേക്ക് ഓടി കയറി
മുറ്റത്തു ആളുകൾക്ക് നടുവിൽ നിന്ന് അച്ഛൻ വേറൊ ആരോടൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു
രണ്ട് മൂന്ന് പേര് അച്ഛനോട് ശബ്ദത്തിൽ സംസാരിക്കുന്നതും കാണാം.. ഇടയിൽ ഞങ്ങളുടെ വാർഡിലെ മെമ്പർ രവിച്ചേട്ടനും സംസാരിക്കുന്നുണ്ട്
പെട്ടെന്ന് കേറി വന്നത് കൊണ്ട് എനിക്കു ഒന്നും മനസിലായില്ല.. പക്ഷെ അവിടെ കൂടി നിന്നവരുടെ സംസാരത്തിൽ നിന്ന് എനിക്ക് ഏറെക്കുറെ കാര്യങ്ങളുടെ കിടപ്പ് മനസിലായി
ഇവിടുന്ന് ഡിഗ്രി എടുത്തു പഠിക്കാൻ പോയ എന്റെ ചേട്ടൻ അവിടെ അടുത്ത് തന്നെ ഉള്ള ഒരു പെണ്ണിനെയും കൊണ്ട് ഒളിച്ചോടി... പക്ഷെ ഒളിച്ചോടി വന്നത് വീട്ടിലേക്ക് ആണെന്ന് മാത്രം
പുതിയതായി വന്ന അതിഥിയെ കാണാൻ ഞാൻ വീടിനകത്തേക്ക് കയറി
__________
5 വർഷങ്ങൾക്ക് ശേഷം
ഇന്നെന്റെ കോളേജിലെ ഫസ്റ്റ് ഡേ ആണ്
ആദ്യത്തെ ദിവസം തന്നെ വൈകിചെല്ലേണ്ട എന്ന് കരുതി ഞാൻ രാവിലെ തന്നെ എന്റെ പണികൾ ഒക്കെ കഴിഞ്ഞു ഒരുങ്ങി ഇറങ്ങി
14 മത്തെ നിലയിൽ നിന്ന് താഴെ എത്തിയപ്പോൾ തന്നെ ഒരു പരുവം ആയിരുന്നു ഞാൻ
തിരക്ക് നിറഞ്ഞ സിറ്റി ആയത് കൊണ്ട് തന്നെ യാത്രക്ക് എളുപ്പം സ്കൂട്ടർ ആണെന്ന് തോന്നി
ഞാൻ ആണെങ്കിൽ ഫ്ലാറ്റിന് വെളിയിൽ ഇറങ്ങുന്നത് തന്നെ വല്ലപ്പോഴും ആയിരുന്നു
ഇനിയിപ്പോ അത് പറ്റില്ലല്ലോ
പാർക്കിംഗ് ഏരിയയിൽ നിന്ന് സ്കൂട്ടി എടുത്തു ഞാൻ പുറത്തേക്ക് ഓടിച്ചു
വഴി നിറയെ ആളുകളും തിരക്കും
നേരത്തെ ഇറങ്ങിയത് നന്നായി എന്ന് അപ്പോൾ തോന്നി
ബാംഗ്ലൂർ നഗരത്തിലൂടെ കോളേജ് ലക്ഷ്യമാക്കി ഞാൻ വണ്ടി
💬 Comments
View all comments