Chapter Title : ജോമോന്റെ ചേച്ചി [ജോമോൻ]
പപ്പയും ഒരു പെങ്ങളും ഒണ്ടെടാ...പപ്പയും അമ്മയും ഡോക്ടർമാർ ആണ്..പെങ്ങളിപ്പോ പത്താം ക്ലാസ്സിൽ പഠിക്കുവാ... നിന്റെ ചേച്ചി എന്ത് ചെയ്യുവാ ഇവിടെ.. ജോലി ആണോ..?
"അതേടാ.. ഇവിടൊരു പ്രൈവറ്റ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആണ് ഇപ്പൊ."
"ഓ.. അപ്പൊ നിങ്ങൾ ഇവിടെ വന്നിട്ട് കൊറേ ആയല്ലേ....?
"ഹാ.. ഒരു ഒന്നൊന്നര വർഷം ആയിക്കാണും.."
അപ്പോളേക്കും അവന്റെ ഹോസ്റ്റലിന്റെ മുൻപിൽ എത്തിയിരുന്നു..അവനെ അവിടെ ഇറക്കിയ ശേഷം ഞാൻ ഫ്ലാറ്റിലേക്ക് പോയി
ഒറ്റക്ക് ലിഫ്റ്റിൽ നിൽകുമ്പോൾ മനസ്സിനാകെ ഒരു വല്ലായിക ആയിരുന്നു.. ഇത്ര നേരം അഖിൽ കൂടെ ഉള്ളതോണ്ട് മറ്റൊന്നും ആലോചിക്കാതെ ഇവിടെ വരെ എത്തി
ഇനി.......
കയ്യിലെ സ്പെയർ കീ ഉപയോഗിച്ച് ലോക്ക് തുറന്നു അകത്തു കയറി
ഫ്രിഡ്ജിൽ നിന്ന് കൊറച്ചു തണുത്ത വെള്ളം കുടിച്ചിട്ട് നേരെ എന്റെ റൂമിലേക്ക് പോയി
ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ ഞാൻ കയറി കിടന്നു
ഷീണം കൊണ്ടാണോ എന്തോ അപ്പോൾ തന്നെ മയങ്ങിപ്പോയി....
_____________
അമ്മയെ ആണ് ഞാൻ ആദ്യമേ വീട്ടിൽ കയറിയപ്പോ തിരഞ്ഞത്
പുതിയതായി വന്ന ആളും കൂടെ കാണുമെന്നു എനിക്ക് ഉറപ്പായിരുന്നു
ഊഹം തെറ്റിയില്ല.. അമ്മയുടെ മുറിക്ക് മുൻപിൽ പെണ്ണുങ്ങളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു
അവർക്കിടയിലൂടെ ഞാൻ അകത്തേക്ക് കയറി
അവിടെ കണ്ടു അമ്മയുടെ തോളിൽ മുഖമമർത്തി കരയുന്ന ഒരു പെണ്ണികുട്ടിയെ
അവിടെ കൂടി നിന്നവർ പറയുന്നത് കേട്ടാണ് ഞാൻ അറിഞ്ഞത് അവർക്ക് ഏകദേശം ഇരുപത് വയസ്സിനടുത്തു പ്രായം ഉണ്ടെന്നു.. പക്ഷെ കണ്ടാൽ അത്ര പോലും തോന്നുകയുമില്ല
വെളുത്തു മെലിഞ്ഞു നല്ല നീളമുള്ള മുടിയുള്ള ഒരു പാവം ചേച്ചി..
💬 Comments
View all comments