Chapter Title : ജോമോന്റെ ചേച്ചി [ജോമോൻ]
മുൻപിൽ എത്തിയിരുന്നു..അവനെ അവിടെ ഇറക്കിയ ശേഷം ഞാൻ ഫ്ലാറ്റിലേക്ക് പോയി
ഒറ്റക്ക് ലിഫ്റ്റിൽ നിൽകുമ്പോൾ മനസ്സിനാകെ ഒരു വല്ലായിക ആയിരുന്നു.. ഇത്ര നേരം അഖിൽ കൂടെ ഉള്ളതോണ്ട് മറ്റൊന്നും ആലോചിക്കാതെ ഇവിടെ വരെ എത്തി
ഇനി.......
കയ്യിലെ സ്പെയർ കീ ഉപയോഗിച്ച് ലോക്ക് തുറന്നു അകത്തു കയറി
ഫ്രിഡ്ജിൽ നിന്ന് കൊറച്ചു തണുത്ത വെള്ളം കുടിച്ചിട്ട് നേരെ എന്റെ റൂമിലേക്ക് പോയി
ഡ്രസ്സ് പോലും മാറാൻ നിൽക്കാതെ ഞാൻ കയറി കിടന്നു
ഷീണം കൊണ്ടാണോ എന്തോ അപ്പോൾ തന്നെ മയങ്ങിപ്പോയി....
_____________
അമ്മയെ ആണ് ഞാൻ ആദ്യമേ വീട്ടിൽ കയറിയപ്പോ തിരഞ്ഞത്
പുതിയതായി വന്ന ആളും കൂടെ കാണുമെന്നു എനിക്ക് ഉറപ്പായിരുന്നു
ഊഹം തെറ്റിയില്ല.. അമ്മയുടെ മുറിക്ക് മുൻപിൽ പെണ്ണുങ്ങളുടെ ഒരു പട തന്നെ ഉണ്ടായിരുന്നു
അവർക്കിടയിലൂടെ ഞാൻ അകത്തേക്ക് കയറി
അവിടെ കണ്ടു അമ്മയുടെ തോളിൽ മുഖമമർത്തി കരയുന്ന ഒരു പെണ്ണികുട്ടിയെ
അവിടെ കൂടി നിന്നവർ പറയുന്നത് കേട്ടാണ് ഞാൻ അറിഞ്ഞത് അവർക്ക് ഏകദേശം ഇരുപത് വയസ്സിനടുത്തു പ്രായം ഉണ്ടെന്നു.. പക്ഷെ കണ്ടാൽ അത്ര പോലും തോന്നുകയുമില്ല
വെളുത്തു മെലിഞ്ഞു നല്ല നീളമുള്ള മുടിയുള്ള ഒരു പാവം ചേച്ചി.. പാവം ആയതു കൊണ്ടാവുമല്ലോ ഇങ്ങനെ കരയുന്നത്... ഇങ്ങനെ ഒക്കെ മനസ്സിൽ കരുതി ഞാൻ എന്റെ മുറിയിലേക്ക് നടന്നു
അവിടെ അമ്മാവന്മാരുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു
അവർക്കൊക്കെ നടുവിൽ തലക്ക് കയ്യും കൊടുത്തിരിക്കുന്ന ചേട്ടനും
ഇങ്ങനെ ഒക്കെ ജീവിതത്തിൽ ആദ്യമായി കാണുന്ന ഞാൻ എല്ലാവരെയും നോക്കിക്കൊണ്ട് അവിടെ കറങ്ങി നടന്നു
ചിലർ കരയുന്നു.. ചിലർ ദേഷ്യപ്പെടുന്നു.. വേറെ ചിലർ കുറ്റങ്ങൾ കണ്ടു പിടിച്ചുകൊണ്ടു നടക്കുന്നു
എല്ലാം ഒന്ന് കെട്ടടങ്ങിയത് രാത്രിയോടെ ആയിരുന്നു
ഒടുക്കം അമ്മയുടെ മടിയിൽ കിടന്നപ്പോ അമ്മ പറയുന്നത് കേട്ടു
ആ ചേച്ചിയെ ഇനി അവരുടെ വീട്ടുകാർക്ക് വേണ്ടെന്ന്.. അത് പറഞ്ഞായിരുന്നു ഉമ്മറത്തു നിന്ന് കൊറച്ചു പേർ ഉച്ചത്തിൽ സംസാരിച്ചത്
പിന്നെ ആണ് അച്ഛൻ പറഞ്ഞത് എന്റെ മോൾ ആയി തന്നെ ഇവിടെ ഞാൻ വളർത്തിക്കോളാം..ചേട്ടന് കല്യാണപ്രായം ആകുമ്പോൾ അവരെ കെട്ടിച്ചോളാം എന്നൊക്കെ
"അപ്പൊ ആ
💬 Comments
View all comments