Chapter Title : ജോൺ 4 [DEXTER]
അവന്റെ മുഖത്തും ശരീരത്തിലും ചവിട്ടാൻ തുടങ്ങി. നയന ഹാളിൽ പോയി ചൂരലുമായി വന്നു എന്നിട്ടവന്റെ മുതുകിൽ അടിക്കാൻ തുടങ്ങി അടികൊള്ളുന്ന വേദനയിലും അവൻ ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങിയെങ്കിലും ഉടനെ തന്നെ രമ്യ സെല്ലോടേപ്പ് കൊണ്ട് അവന്റെ വായ ഒട്ടിച്ചു. അടിച് അടിച് അവന്റെ മുതുകിലെ തൊലിപൊട്ടി രക്തം ഒഴുകാൻ തുടങ്ങി.
നയന :എടി ഇതിങ്ങനെ വിട്ടാൽ പറ്റില്ല ഇതിനെക്കാളും വലിയ ശിക്ഷ ഇവന് കൊടുക്കണം. ആദ്യം ഇവന്റെ കൈയും കാലും കെട്ട് എന്നിട്ടിവനെ ടെറസിന്റെ മുകളിൽ കൊണ്ടുപോയി ഇടാം ഇവനറിയട്ടെ വെയിലിന്റെ ചുട്ടുപൊള്ളുന്ന ചൂട്.
അപ്പോൾ സമയം ഉച്ചയായിരുന്നു. അവർ നാലുപേരും കൂടെയവന്റെ കൈയും കാലും കൂട്ടിക്കെട്ടി നേരെ ടെറസിന്റെ മുകളിലേക്ക് കൊണ്ടുവന്നു. ഉച്ചയായതിനാൽ തറയ്ക്ക് പൊള്ളുന്ന ചൂടായിരുന്നു കാലുവച്ചാൽ തന്നെ തീപ്പോളലേൽക്കുന്ന പോലെത്തെ ചൂട് അവർ അവനെ അവിടെ കിടത്തി. ആ പൊള്ളുന്ന ചൂട് അവന്റെ രക്‌തമോഴുകുന്ന ശരീരരത്തിലേക്ക് പടർന്നു അവനു വേദനിക്കാൻ തുടങ്ങി. എന്നല്ലതുകൊണ്ട് പോലും അവരടങ്ങിയില്ല. അതിന്റെ തൊട്ടടുത്ത് കിടന്ന കോൺക്രീറ്റ് കല്ല് അവന്റെ നെഞ്ചിൽ കേറ്റിവച്ചു. അതിന്റെ ഭാരം കാരണം ഒന്നു നിരങ്ങാൻ പോലുമവന് ആയില്ല. ആ കല്ലും വച്ചവർ താഴേക്ക് പോയി.......
നേരമൊരുപാട് കടന്നുപോയി ഉച്ചവെയിലിലെ ചൂടും വെയിലുമാടിച്ച അവന്റെ ദേഹം മുഴുവനും ചുമന്നു. ആ കിടപ്പങ്ങനെയെ ഇരുളുന്ന വരേയ്ക്കും തുടർന്ന്. അതുകാരണം അവനു ബോധം പോയി. നേരം ഇരുട്ടി കുറച്ചുകഴിഞ്ഞപ്പോൾ നയനയും ആദിത്യയും കൂടെ അവന്റെ കൈയ്യിലെയും കാലിലെയും കെട്ടഴിച്ചുമാറ്റി എന്നിട്ട് ദേഹത്തെ കല്ലെടുത്തുമാറ്റി അവനെ തട്ടിവിളിച്ചു. എന്നാൽ ബോധം പോയായവൻ എണീറ്റില്ല. ഇതവരിൽ നേരിയ ഭയമുളവാക്കി.
ആദിത്യ
💬 Comments
View all comments